Your Image Description Your Image Description

 

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ അവാർഡുകൾ വാരിക്കൂട്ടി ‘ആടുജീവിതം’. മികച്ച സംവിധായകൻ, മികച്ച നടൻ, പ്രതേക ജൂറി പരാമർശം, ജനപ്രീതി നേടിയ ചിത്രം, മേക്കപ്പ് ആർട്ടിസ്റ്റ്, കളറിസ്റ്റ്, ശബ്ദമിശ്രണം, ഛായാഗ്രഹണം തുടങ്ങി എട്ട് അവാർഡുകളാണ് ആടുജീവിതം നേടിയിരിക്കുന്നത്. മികച്ച സിനിമ ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങിയ കാതൽ ആണ്. മികച്ച നടിയുടെ പുരസ്‌കാരം ഉർവശിയും ബീന ആർ ചദ്രനും പങ്കിട്ടു.

മരുഭൂമിയിൽ ആടുകൾക്കൊപ്പം രാപ്പകൽ തള്ളിനീക്കി അർബാബിന്റെ ക്രൂരതകളുടെ മുന്നിൽ നിസ്സഹായനായി പ്രേക്ഷകരുടെ കണ്ണു നനയിപ്പിച്ച നജീബിന്റെ കഥ പറഞ്ഞ ആടുജീവിതം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടി.

മികച്ച സംവിധായകനും നടനും അവലംബിത തിരക്കഥക്കും അടക്കം നിരവധി അവാർഡുകളാണ് സിനിമ നേടിയത്. മികച്ച ജനപ്രിയ ചിത്രമായി ജൂറി തിരഞ്ഞെടുത്തതും തിയറ്ററുകളെ അക്ഷരാർഥത്തിൽ കണ്ണീർ കാഴ്ചകളാക്കിയ ആടുജീവിതം തന്നെ.

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ പ്രേക്ഷകർ കാത്തിരുന്നതു പോലെ തന്നെ ആടുജീവിതത്തിലെ അഭിനയത്തിന് ​പൃഥ്വിരാജ് സുകുമാരൻ മികച്ച നടനായി.

നജീബിന്റെ സുഹൃത്തായ ഹക്കീമിന്റെ വേഷം ഉജ്ജ്വലമാക്കിയ പുതുമുഖ നടൻ കെ.ആർ. ഗോകുലിന് ജൂറിയുടെ പ്ര​ത്യേക പരാമാർശവും നേടാനായി.

മരുഭൂമിയുടെ വന്യതയും ഒടുവിൽ അതിജീവനത്തിന്റെ ആശ്വാസവും പ്രേക്ഷകരിലെത്തിച്ച ആടുജീവിതം മലയാളി പ്രേക്ഷകന് സമ്മാനിച്ചത് പുത്തൻ ദൃശ്യാനുഭത്തിന്റെ മരുക്കാഴ്ചകളാണ്. നജീബായി പൃഥ്വിരാജ് സുകുമാരൻ സ്ക്രീനിൽ നിറഞ്ഞാടിയ സിനിമ കൂടിയായിരുന്നു ആടുജീവിതം. മികച്ച ഛായാഗ്രാഹകനായി സുനിൽ.​കെ.എസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച മേക്കപ്പ് മാനുള്ള അവാർഡ് രഞ്ജിത്ത് അമ്പാടി നേടി.

Leave a Reply

Your email address will not be published. Required fields are marked *