Your Image Description Your Image Description

 

വീണ്ടും കുതിച്ചുയർന്ന് സ്വർണവില. പവന് 80 രൂപയുടെ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 52520 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 6565 എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 52,440 രൂപയായിരുന്നു വില. ഗ്രാമിന് 6555 രൂപയുമായി വില ചാഞ്ചാടാതെ നിൽക്കുകയായിരുന്നു. അഞ്ചുദിവസത്തിനിടെ 1700 രൂപ വർധിച്ച് 52,500 കടന്ന് മുന്നേറിയ സ്വർണവില ഇടിഞ്ഞാണ് ഈ നിലവാരത്തിലെത്തിയത്.

കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളം താഴ്ന്ന ശേഷം സ്വർണവിലയിൽ പിന്നീട് ചാഞ്ചാട്ടമാണ് കാണാനായത്.

Leave a Reply

Your email address will not be published. Required fields are marked *