Your Image Description Your Image Description

 

 

കേരള ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ മികച്ച താരങ്ങളെ കളത്തിലിറക്കി ചൂടേറിയ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തൃശ്ശൂർ ടൈറ്റൻസ്. ടീമിൻറെ ജഴ്സി 18 ന് പുറത്തിറക്കും. ദേശീയ ക്രിക്കറ്റിലെ മികച്ച താരങ്ങളായ വിഷ്ണു വിനോദും വരുൺ നയനാരും ഉൾപ്പെടെ ഒരുപിടി മികച്ച താരങ്ങളെ അണിനിരത്തിയാണ് തൃശൂർ ടൈറ്റൻസ് കേരള ക്രിക്കറ്റ് ലീഗിൽ മാറ്റുരയ്ക്കുന്നത്.

ഐ.പി.എൽ താരമായ വിഷ്ണു വിനോദാണ് ടൈറ്റൻസിൻറെ ഐക്കൺ പ്ലെയർ. 2014 ൽ മുഷ്താഖ് അലി ട്രോഫി സീസണിൽ കേരളത്തിന് വേണ്ടി തൻറെ ആദ്യ ട്വൻ്റി 20 മത്സരത്തിലൂടെയാണ് വിഷ്ണുവിൻറെ അരങ്ങേറ്റം. നിലവിൽ കേരള ടീമിലെ മികച്ച വിക്കറ്റ് കീപ്പറും ബാറ്ററുമാണ് താരം. 2016 ലെ രഞ്ജി ട്രോഫിയിലാണ് കേരളത്തിനുവേണ്ടി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയത്. 2018 -19 ലെ രഞ്ജിയിൽ മധ്യപ്രദേശിനെതിരെ 282 പന്തിൽ നിന്ന് 193 രണ്സ് നേടിയ വിഷ്ണു തൻറെ കന്നി സെഞ്ച്വറി സ്വന്തമാക്കി. തുടർന്ന് 2019-20 ലെ വിജയ് ഹസാരെ ട്രോഫിയിൽ 8 മത്സരങ്ങളിൽ നിന്ന് 3 സെഞ്ച്വറികൾ ഉൾപ്പെടെ 63.50 ശരാശരിയോടെ 508 റൺസ് നേടിയ വിഷ്ണു കേരളത്തിൻ്റെ ടോപ് റൺ സ്‌കോററായിരുന്നു. വിഷ്ണുവിൻറെ മികച്ച പ്രകടനം കണക്കിലെടുത്ത് 2019-20 സീസണിലെ ദിയോധർ ട്രോഫിക്കുവേണ്ടിയുള്ള മത്സരത്തിൽ ഇന്ത്യ എ ടീമിലേയ്ക്ക് തെരഞ്ഞെടുത്തു. 2022 സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ തമിഴ്‌നാടിനെതിരെ ഏഴ് സിക്‌സറുകൾ ഉൾപ്പെടെ 26 പന്തിൽ 65 റൺസ് നേടിയ മത്സരം തോൽ‌വിയിൽ അവസാനിച്ചെങ്കിലും വിഷ്ണുവിൻറെ പ്രകടനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 2021-22 സീസണിലെ വിജയ് ഹസാരെ ട്രോഫിയിൽ ശ്രദ്ധേയ പ്രകടനമാണ് വിഷ്ണു പുറത്തെടുത്തത്. മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ കേരളത്തിനായി സിജോമോൻ ജോസഫിനൊപ്പം 174 റൺസിൻ്റെ റെക്കോർഡ് ഏഴാം വിക്കറ്റും സൃഷ്ടിച്ചു.
2017 ലായിരുന്നു ഐ.പി. എല്ലിൽ കളിക്കാനായി വിഷ്ണുവിന് ക്ഷണം ലഭിക്കുന്നത്. ബംഗ്ലോർ റോയൽ ചലഞ്ചേഴ്സ് ടീമിന് വേണ്ടിയാണ് വിഷ്ണു കരാർ ഒപ്പിടുന്നത്. വിക്കറ്റ് കീപ്പർ-ബാറ്റർ കെഎൽ രാഹുലിന് പകരക്കാരനായിട്ടാണ് വിഷ്ണു എത്തുന്നത്. തുടർന്ന് ഡൽഹി ക്യാപ്പിറ്റൽസ്,സൺ റൈസേഴ്ഷ് ഹൈദരാബാദ്,മുബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്ക് വേണ്ടി വിഷ്ണു ജേഴ്സി അണിഞ്ഞു. 2023 ലെ ഐ.പി.എല്ലിൽ മുബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിൽ തിളക്കമാർന്ന പ്രകടനമാണ് വിഷ്ണു പുറത്തെടുത്തത്. ഒറ്റ മത്സരം കൊണ്ട് തന്നെ മുംബൈ ഇന്ത്യൻസ് ആരാധകരുടെ പ്രിയങ്കരനായി മാറി വിഷ്ണു. മുംബൈ തകരുമെന്ന ഘട്ടത്തിൽ ക്രീസിലെത്തിയ വിഷ്ണു, സൂര്യുകുമാറിനൊപ്പം 65 റൺസാണ് കൂട്ടിചേർത്തത്. തുടർന്ന് പ്ലെയർ ഓഫ് ദി മാച് പുരസ്കാരവും വിഷ്ണുവിന് ലഭിച്ചു.

കണ്ണൂർ സ്വദേശി വരുൺ നയനാരെ 7.2 ലക്ഷം രൂപയ്ക്കാണ് ടൈറ്റൻസ് സ്വന്തമാക്കിയത്. തൻറെ 16 വയസ്സിൽ അണ്ടർ 19 ടീമിലെത്തിയ വരുൺ നയനാർ കുച്ച് ബീഹാർ ട്രോഫിയിൽ സൗരാഷ്ട്രയുമായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ കേരളത്തിന്‌ വേണ്ടി ഡബിൾ സെഞ്ചുറി നേടിയാണ്‌ കേരള ക്രിക്കറ്റിലെ മിന്നും താരമായത്. 370 പന്തുകൾ നീണ്ട ആ ഇന്നിങ്സിന് അകമ്പടിയായി 25 ബൗണ്ടറികളാണ് അന്ന് വരുൺ സമ്മാനിച്ചത്. ആ സീസണിൽ തന്നെ കേരളത്തിന്റെ അണ്ടർ 16 ടീമിനു വേണ്ടിയും കളിച്ചു. വിജയ് മെർച്ചന്റ് ട്രോഫിയിൽ ആറ് മൽസരങ്ങളിൽ രണ്ട് സെഞ്ചുറിയും മൂന്ന് അർദ്ധ സെഞ്ചുറിയുമായി അടിച്ചു കൂട്ടിയത് 528 റൺസ്. പ്രായത്തെ മറികടന്ന് അണ്ടർ 19 ടീമിലേക്ക് വാതിൽ തുറന്നതും ഈ പ്രകടനമാണ്. തുടർന്ന് വിവിധ ടൂർണമെൻറുകൾ കളിച്ച താരം പിന്നീട് ഇന്ത്യ അണ്ടർ 19 ടീമിലും ഇടം നേടിയിരുന്നു. കണ്ണൂർ ജില്ലാ ക്രിക്കറ്റ് ടീം, കെസിഎ ടൈഗേഴ്‌സ് എന്നിവയ്ക്ക് വേണ്ടിയും വരുൺ കളിച്ചിട്ടുണ്ട്.

ദുബായിൽ താമസമാക്കിയ കോഴിക്കോട് സ്വദേശി ദീപക് കാരാലിന്റെയും പയ്യന്നൂർ സ്വദേശി പ്രിയയുടെയും മകനായ ദീപക് കളി പഠിച്ചു തുടങ്ങിയതു ദുബായിലെ തന്നെ ക്രിക്കറ്റ് അക്കാദമിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *