Your Image Description Your Image Description

റിയാദ് : ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ ഗോളിൽ അൽ നസർ സൗദി സൂപ്പർ കപ്പ് ഫൈനലിൽ എത്തി .സൗദിയിലെ അബഹയിൽ നടന്ന സെമി ഫൈനലിൽ അൽ തവൂനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് അൽ നസർ തറപറ്റിച്ചത് . ശനിയാഴ്ച രാത്രി 7.15ന് നടക്കുവാൻ പോകുന്ന ഫൈനലിൽ അൽ ഹിലാലാണ് അൽ നസറിന്റെ എതിരാളികളായി എത്തുന്നത് .

കളിയുടെ എട്ടാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ അസിസ്റ്റിൽ അയ്മൻ യഹ്യയാണ്​ ​ഗോൾ നേടിയത്. ക്രിസ്റ്റ്യാനോയുടെ ഗോൾ 57ാം മിനിറ്റിലായിരുന്നു . തുടർന്ന്ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ അൽ നസറിന്റെ മാഴ്സെലോ ബ്രൊസോവിച്ച് ചുവപ്പുകാർഡിൽ പുറത്തായി. അതേസമയം അൽ നസർ മൂന്നാം സൂപ്പർ കപ്പ് കിരീടമാണ് ഇവർ ലക്ഷ്യമിടുന്നത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *