Your Image Description Your Image Description

ഷാജി കൈലാസ് സംവിധാനത്തിൽ ഭാവനയെ കേന്ദ്ര കഥാപാത്രമാക്കിഒരുക്കിയ ഹണ്ട് എന്ന പാരാനോർമ്മൽ ത്രില്ലർ ഓഗസ്റ്റ് 23 മുതൽ പ്രദർശനം ആരംഭിക്കുന്നു. അതിനാൽ ചിത്രത്തിന്റെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകൾ റിലീസ് ചെയ്തത് സമൂഹ മാധ്യമങ്ങളിൽ മികച്ച ജനശ്രദ്ധ നേടിയിരുന്നു .ഇപ്പോൾ ഡോക്ടർ കഥാപാത്രമായി എത്തുന്ന ഭാവനയുടെ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റിന് ചിത്രത്തിന്ശേഷം നീണ്ട ഒരു ഇടവേളക്ക് ശേഷം ഭാവന- ഷാജി കൈലാസ് ടീമൊന്നിക്കുന്ന ചിത്രം എന്ന പ്രേത്യകത കൂടി ഈ ചിത്രത്തിന് ഉണ്ട് .

ഒരു മെഡിക്കൽ കോളേജ് ക്യാമ്പസിൽ വച്ച് നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്ത൦ . ജയലക്ഷ്മി ഫിലിംസിന്‍റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രത്തിൽ അദിതി രവി, രൺജി പണിക്കർ, അനു മോഹന്‍, ചന്ദുനാഥ്, അജ്മൽ അമീർ, രാഹുൽ മാധവ്, നന്ദു ലാൽ, വിജയകുമാർ,ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, സോനു എന്നിവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നു .

നിഖിൽ ആനന്ദ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജാക്സണ്‍ ജോണ്‍സണാണ്. കൈലാസ് മേനോൻ സംഗീത സംവിധാനം . പ്രൊഡക്ഷൻ കൺടോളർ- സഞ്ജു ജെ ഷാജി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ, കലാസംവിധാനം- ബോബൻ, ഗാനങ്ങൾ- സന്തോഷ്  വർമ, മേക്കപ്പ്- പി വി ശങ്കർ, കോസ്റ്റ്യും ഡിസൈൻ- ലിജി പ്രേമൻ, ഓഫീസ് നിർവഹണം- ദില്ലി ഗോപൻ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർമനു സുധാകർ, ഫോട്ടോ- ഹരി തിരുമല എന്നിവരാണ്. ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ,

Leave a Reply

Your email address will not be published. Required fields are marked *