Your Image Description Your Image Description

കൊച്ചി : ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ ചിത്രത്തിന്റെ ട്രെയിലർ ആഗസ്‌ത്‌ 15 ന് റീലിസ് ചെയ്യുന്നു .

സോഷ്യൽ മീഡിയയിലുടെ പ്രശസ്‌തരായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ്‌ പ്രധാന കഥാപാത്രത്തെ അണിയിച്ചൊരുക്കുന്നത് , കൂടാതെ ഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്‌.

നീരജ് മാധവ് ചിത്രം ‘ഗൗതമൻ്റെ രഥം’ സംവിധാനം ചെയ്ത ആനന്ദ് മേനോൻ സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’. വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവരാണ്‌ നിർമാണം ഏറ്റെടുത്തിരിക്കുന്നത് . അരവിന്ദ് പുതുശ്ശേരി ഛായാഗ്രഹണം. കണ്ണൻ മോഹനാണ്‌ എഡിറ്റർ.

 

 

Leave a Reply

Your email address will not be published. Required fields are marked *