Your Image Description Your Image Description

ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെള്ളി മെഡല്‍ അനുവദിക്കണമെന്ന വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയാണ് കേസ് ഓഗസ്റ്റ് 16-ലേക്ക് മാറ്റിയത്. മൂന്നാംതവണയാണ് വിനേഷിന്റെ കേസ് വിധിപറയാന്‍ മാറ്റുന്നത്. അന്നുരാത്രി 9.30 വരെയായിരിക്കും പുതിയ സമയപരിധി. വിധി വരാത്ത പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച രാത്രി 9.30-ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റി.

പാരീസ് ഒളിമ്പിക്‌സ് 50 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈലില്‍ ഫൈനലിലെത്തിയതായിരുന്നു വിനേഷ് ഫോഗട്ട്. ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രം സൃഷ്ടിച്ച്, മണിക്കൂറുകള്‍ക്കകം നടന്ന ഭാരപരിശോധനയില്‍ പരാജയപ്പെട്ടു. 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിനേഷ് ഫോഗട്ടിന് അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. ഇതോടെ ഉറപ്പായ വെള്ളിയും നഷ്ടപ്പെട്ടു.

പിന്നാലെ അയോഗ്യതക്കെതിരെയും വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമുന്നയിച്ചും വിനേഷും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ഗുസ്തിയിലെ അന്താരാഷ്ട്ര ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായിരുന്നു എതിര്‍കക്ഷികള്‍.

 

Leave a Reply

Your email address will not be published. Required fields are marked *