Your Image Description Your Image Description

നാഷണൽ കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) വിവിധ യൂണിറ്റുകളിലെ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹി, അജ്‌മീർ, ഭോപ്പാൽ, ഭുവനേശ്വർ, മൈസൂരു, ഷില്ലോങ് എന്നിവിടങ്ങളിലായി 123 ഒഴിവാണുള്ളത്.

വിവിധ വിഷയങ്ങളിൽ പ്രൊഫസർ -33, അസോസിയേറ്റ് പ്രൊഫസർ -58, അസിസ്റ്റന്റ്‌ പ്രൊ ഫസർ – 32 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവ്. യുജിസി നിഷ്കർഷി ക്കുന്ന യോഗ്യതയുള്ളവരായിരിക്കണം. വിഷയങ്ങൾ: ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, എഡ്യുക്കേഷൻ, ഉറുദു പോപ്പുലേഷൻ സ്റ്റഡീസ്, ജ്യോഗ്രഫി, എന്റർപ്രെണർഷിപ്പ് മാനേജ്മെന്റ്, ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ഐടി/റിന്യൂവബിൾ എനർജി, സൈക്കോളജി, ഫുഡ് ടെക്നോളജി ആൻഡ് പ്രോസസിങ്, സിവിൽ എൻജിനിയറിങ്, സൈക്കോളജി/എഡ്യുക്കേഷൻ, ഹിന്ദി, ഇക്കണോമിക്സ്, ബോട്ടണി, കെമിസ്ട്രി, ചൈൽഡ് ഡെവലപ്മെന്റ്‌, ഇംഗ്ലീഷ്, ലാംഗ്വേജ് എഡ്യുക്കേഷൻ, വൊക്കേഷണൽ എഡ്യുക്കേഷൻ, ആർട്‌സ്, ഫിസിക്സ്, സുവോളജി, അഗ്രികൾച്ചർ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്‌, ഹോം സയൻസ്, ഓഫീസ് മാനേജ്‌മെന്റ്റ് ആൻഡ് സ്റ്റെനോഗ്രാഫി, ഫുഡ്&ന്യൂട്രീഷൻ/ബയോകെമിസ്ട്രി/ബയോടെക്നോളജി, ആർട്ട് എഡ്യുക്കേഷൻ, സംസ്കൃതം, കംപ്യൂട്ടർ എഡ്യുക്കേഷൻ, അസിസ്റ്റന്റ് ലൈബ്രേറിയൻ. അപേക്ഷാഫീസ്: 1000 രൂപ. വനിതകൾക്കും എസ്‌സി, എസ്‌ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓൺലൈനായി ആഗസ്‌ത്‌ 16 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.ncert.nic.in.

 

 

 

Leave a Reply

Your email address will not be published. Required fields are marked *