Your Image Description Your Image Description

 

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്നുള്ള ഹര്‍ജിയിൽ ഹൈക്കോടതിയുടെ ഇന്ന് വിധി പറയും . മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉളളടക്കം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് ഹൈക്കോടതി വിധി പറയുന്നത് .

ഉച്ചയ്ക്ക് രണ്ടുമണിക്കാണ്ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് വിധി പറയുന്നത് . ഹര്‍ജിക്കാരന്റെ റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നായിരുന്നു വാദത്തിന്റെ പശ്ചാത്തലത്തിലാണ് ഹർജി സമർപ്പിച്ചത് .

ഇതിൽ ആരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സജിമോന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സാംസ്‌കാരിക വകുപ്പും വിവരാവകാശ കമ്മീഷനും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത് .

 

Leave a Reply

Your email address will not be published. Required fields are marked *