Your Image Description Your Image Description

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കിന്റെ(NIRF)2024റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസാണ് ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി എട്ടാം തവണയാണ് ഐഐടി മദ്രാസ് ഈ സ്ഥാനം നേടുന്നത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരുവാണ് രണ്ടാം സ്ഥാനത്ത്. ഐഐടി ബോംബൈ(3), ഐഐടി ഡല്‍ഹി(4), ഐഐടി കാണ്‍പൂര്‍(5), ഐഐടി ഖരഗ്പൂര്‍(6), എയിംസ് ഡല്‍ഹി(7), ഐഐടി റൂര്‍ക്കി(8), ഐഐടി ഗുവാഹട്ടി(9), ജെഎന്‍യു(10) എന്നിവയാണ് തൊട്ടുപിന്നാലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ഒന്‍പതാം വര്‍ഷ എന്‍.ഐ.ആര്‍.എഫ് റാങ്കിങില്‍ ഓപ്പണ്‍ സര്‍വകലാശാല, സ്‌റ്റേറ്റ് ഫണ്ടഡ് ഗവര്‍ണ്‍മെന്റ് യൂണിവേഴ്‌സിറ്റി എന്നീ വിഭാഗങ്ങള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ സസ്‌റ്റൈനബിലിറ്റി റാങ്കിങ് ഉള്‍പ്പെടുത്തുമെന്ന് എഐസിടിഇ ചെയര്‍പേഴ്‌സണ്‍ അനില്‍ സഹസ്രാബുദ്ധേ വ്യക്തമാക്കി

സര്‍വകലാശാല റാങ്കിങ്ങില്‍ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മുന്നാം സ്ഥാനം നേടി. മികച്ച ഫാര്‍മസി സര്‍വകലാശാലയായി ജാമിയ ഹംദര്‍ദ് തിരഞ്ഞെടുക്കപ്പെട്ടു

ഇന്ത്യയിലെ മികച്ച ബിസിനസ് സ്‌കൂളായി ഐ.ഐ.എം അഹമ്മദാബാദ് തിരഞ്ഞെടുക്കപ്പെട്ടു. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് മുന്നില്‍ എയിംസ് ഡല്‍ഹിയാണ്. ആര്‍ക്കിടെക്ക്ച്ചര്‍ കോഴ്‌സുകള്‍ക്ക് മികച്ച കോളേജായി ഐഐടി റൂര്‍ക്കി തിരഞ്ഞെടുക്കപ്പെട്ടു

 

Leave a Reply

Your email address will not be published. Required fields are marked *