Your Image Description Your Image Description

‘സ്വരാജ്’ എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ച ഇന്ത്യൻ ദേശീയനേതാവായിരുന്നു ബാല ഗംഗാധര തിലകൻ. ഇന്ത്യയുടെ സംസ്കാരം, ചരിത്രം, മൂല്യങ്ങൾ എന്നിവയെ അവഗണിക്കുകയും നിന്ദിക്കുകയും ചെയ്ത ബ്രിട്ടീഷ് വിദ്യാഭ്യാ‍സ സമ്പ്രദായത്തെ തിലക് ശക്തമായി എതിർത്തു. ദേശീയ നേതാക്കൾക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചതിനെയും, ഇന്ത്യക്കാർക്ക് രാഷ്ട്ര വ്യവഹാരങ്ങളിൽ ഒരു പങ്കും ഇല്ലാത്തതിനെയും അദ്ദേഹം എതിർത്തു. ഈ കാരണങ്ങളാൽ തിലക്, ‘സ്വരാജ്’ എന്നത് സ്വാഭാവികവും ഏകവുമായ പരിഹാരമായി കണ്ടു. അദ്ദേഹത്തിന്റെ പ്രശസ്ത വചനമായ “സ്വരാജ് എന്റെ ജന്മാവകാശമാണ്, ഞാനതു നേടും” എന്നത് ഇന്ത്യക്കാർക്ക് പ്രചോദനമായി.

1907-ൽ കോൺഗ്രസ് രണ്ടായി പിരിഞ്ഞു. ‘തീവ്രവാദം’ എന്നു വിശേഷിപ്പിക്കപ്പെട്ട നിലപാടുകളായിരുന്നു തിലകിന്റേത്. ജനങ്ങൾ ബ്രിട്ടീഷ് രാജിനെ നേരിട്ട് ആക്രമിക്കണമെന്നും ബ്രിട്ടീഷ് ആയ എല്ലാ വസ്തുക്കളും ഉപേക്ഷിക്കണം എന്നും തിലക് ആവശ്യപ്പെട്ടു. ഉയർന്നുവരുന്ന പൊതുജന നേതാക്കളായ ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ് തുടങ്ങിയവർ ഇതേ നിലപാടുകൾ പുലർത്തുകയും തിലകിനെ അനുകൂലിക്കുകയും ചെയ്തു. ഇവർക്കു കീഴിൽ ഇന്ത്യയുടെ മൂന്നു വലിയ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ബംഗാൾ, പഞ്ചാബ് പ്രദേശം എന്നിവിടങ്ങളിൽ ഇന്ത്യൻ ദേശീയ തരംഗം ശക്തമായി. ഗോപാല കൃഷ്ണ ഗോഖലെ, ഫിറോസ്ഷാ മേത്ത, ദാദാഭായി നവറോജി തുടങ്ങിയവർ നയിച്ച മിതവാദികൾ അനുനയങ്ങൾക്കും രാഷ്ട്രീയ സംവാദത്തിനും വേണ്ടിയുള്ള ആവശ്യത്തിൽ ഉറച്ചു നിന്നു. അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിനു ഗോഖലെ തിലകിനെ വിമർശിച്ചു.

1906-ൽ കോൺഗ്രസിൽ പൊതുജനങ്ങൾക്ക് അംഗത്വമുണ്ടായിരുന്നില്ല. തിലകിനും അദ്ദേഹത്തിന്റെ അനുയായികൾക്കും കോൺഗ്രസിൽ നിന്നും നിർബന്ധിതമായി വിട്ടുപോകേണ്ടി വന്നു. തിലകിന്റെ അറസ്റ്റോടുകൂടി ഇന്ത്യൻ ആക്രമണത്തിനുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. കോൺഗ്രസിനു ജനങ്ങളുടെ മുന്നിൽ മതിപ്പ് നഷ്ടപ്പെട്ടു.

തിലകിന്റെ ഹിന്ദു ദേശീയതയിൽ ചകിതരായി മുസ്ലീങ്ങൾ 1906-ൽ ആൾ ഇന്ത്യാ മുസ്ലീം ലീഗ് സ്ഥാപിച്ചു. മുസ്ലീങ്ങൾ കോൺഗ്രസിനെ ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഒട്ടും യോജ്യമല്ലാ‍ത്തതായി കണ്ടു. ഒരു മുസ്ലീം പ്രതിനിധി സംഘം വൈസ്രോയ് മിന്റോയെ (1905–10) കണ്ട് വരാൻ പോവുന്ന ഭരണഘടനാ പരിഷ്കാരങ്ങളിൽ ഇളവുകൾ ആവശ്യപ്പെട്ടു. ഈ പ്രതിനിധി സംഘം മുസ്ലീങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിലും തിരഞ്ഞെടുപ്പു മണ്ഡലങ്ങളിലും പ്രത്യേക പരിഗണന ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാർ മുസ്ലീം ലീഗിന്റെ ആവശ്യങ്ങളിൽ ചിലത് അംഗീകരിച്ചു. ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് 1909 പ്രകാരം മുസ്ലീങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന തിരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ എണ്ണം ഉയർത്തി. മുസ്ലീം ലീഗ് ഹിന്ദു ഭുരിപക്ഷമുള്ള കോൺഗ്രസിൽ നിന്നു വേറിട്ടുള്ള വ്യക്തിത്വത്തിനും “രാഷ്ട്രത്തിനുള്ളിലെ രാഷ്ട്രത്തിന്റെ” ശബ്ദമാവുന്നതിനും വേണ്ടി ശക്തമായി നിലകൊണ്ടു.

Leave a Reply

Your email address will not be published. Required fields are marked *