Your Image Description Your Image Description

 

നീറ്റ് യു.ജി. 2024 അടിസ്ഥാനമാക്കി എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിലേക്ക് സംസ്ഥാനതലത്തിൽ നടത്തേണ്ട സ്റ്റേറ്റ് ക്വാട്ട അലോട്മെൻറുകളുടെ സമയക്രമം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) പ്രസിദ്ധീകരിച്ചു.

• എം.സി.സി. ആദ്യറൗണ്ട് നടപടികൾ ഓഗസ്റ്റ് 14-ന് തുടങ്ങും • ആദ്യ അലോട്മെൻറ്‌ 23-ന് • പ്രവേശനം 29-നകം • സ്ഥാപനങ്ങൾ പ്രവേശനവിവരങ്ങൾ 30, 31 തീയതികളിലായി എം.സി.സി.ക്ക് നൽകണം • സംസ്ഥാനങ്ങളിലെ ആദ്യ അലോട്മെൻറ്‌ നടപടികൾ ഓഗസ്റ്റ് 21 മുതൽ 29 വരെ • സംസ്ഥാനതല ആദ്യ അലോട്മെൻറ് പ്രവേശനം സെപ്‌റ്റംബർ അഞ്ചിനകം നേടണം. പ്രവേശനം നേടുന്നവരുടെ പട്ടിക സംസ്ഥാനങ്ങൾ ആറ്, ഏഴ് തീയതികളിലായി എം.സി.സി. യുമായി പങ്കുെവക്കണം.

• എം.സി.സി. രണ്ടാംറൗണ്ട് നടപടികൾ സെപ്‌റ്റംബർ അഞ്ചിന് തുടങ്ങും. രണ്ടാം അലോട്‌മെൻറ് 13-ന്. പ്രവേശനം 20-നകം. പ്രവേശനവിവരങ്ങൾ 21, 22 തീയതികളിലായി എം.സി.സി.ക്ക് നൽകണം. • സംസ്ഥാനങ്ങളിലെ രണ്ടാംറൗണ്ട് അലോട്മെൻറ് നടപടികൾ 11 മുതൽ 20 വരെയായിരിക്കും. • രണ്ടാം അലോട്മെൻറ്‌ അടിസ്ഥാനമാക്കിയുള്ള പ്രവേശനം 26-നകം. രണ്ടാം റൗണ്ടിൽ പ്രവേശനം നേടുന്നവരുടെ പട്ടിക സംസ്ഥാനങ്ങൾ 27, 28 തീയതികളിലായി എം.സി.സി.യുമായി പങ്കുെവക്കണം.

• ക്ലാസുകൾ ഒക്ടോബർ ഒന്നിന് തുടങ്ങും • എം.സി.സി. മൂന്നാം റൗണ്ട് നടപടികൾ 26-ന് തുടങ്ങും. മൂന്നാം അലോട്മെൻറ്‌ ഒക്ടോബർ അഞ്ചിന്. പ്രവേശനം 12-നകം. പ്രവേശനവിവരങ്ങൾ 13-നും 15-നും ഇടയ്ക്ക് എം.സി.സി.ക്ക് നൽകണം.

• സംസ്ഥാനങ്ങളിലെ മൂന്നാം റൗണ്ട് അലോട്മെൻറ്‌ നടപടികൾ ഒക്ടോബർ മൂന്നു മുതൽ 12 വരെ. മൂന്നാം അലോട്മെൻറ്‌ അടിസ്ഥാനമാക്കിയുള്ള പ്രവേശനം 18-നകം നേടണം. മൂന്നാം റൗണ്ടിൽ പ്രവേശനം നേടുന്നവരുടെ പട്ടിക സംസ്ഥാനങ്ങൾ 19-ന് എം.സി.സി.യുമായി പങ്കുെവക്കണം.

• സ്ട്രേ വേക്കൻസി: (i) എം.സി.സി. ഒക്ടോബർ 16 മുതൽ 23 വരെ. പ്രവേശനം ഒക്ടോബർ 30-നകം (ii) സംസ്ഥാനം: ഒക്ടോബർ 21 മുതൽ 25 വരെ. പ്രവേശനം ഒക്ടോബർ 30-നകം.

Leave a Reply

Your email address will not be published. Required fields are marked *