Your Image Description Your Image Description

 

പാലക്കാട്: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. നല്ലേപ്പിള്ളി അണ്ണാംതോടാണ് അപകടമുണ്ടായത്. രണ്ടു ബസുകളിലെയും ഡ്രൈവർമാരും വിദ്യാർഥികളുമുൾപ്പെടെ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അപകടത്തിൽ രണ്ട് ബസ്സുകളുടേയും മുൻഭാഗം പൂർണമായി തകർന്നു. രണ്ട് ഡ്രൈവർമാർക്കും സാരമായ പരിക്കുണ്ട്. ഒരു ഡ്രൈവറുടെ കാല് കുടുങ്ങിയ നിലയിലായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.

ബസ്സുകളുടെ മുൻഭാഗത്തിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമെത്തിച്ച് ചികിത്സ നൽകി. ചിലരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.

 

Leave a Reply

Your email address will not be published. Required fields are marked *