Your Image Description Your Image Description

 

ഡൽഹി: ബംഗ്ലാദേശിലെ പ്രക്ഷോഭത്തിൽ രാജിവെച്ച ശേഷം ആദ്യമായി പ്രതികരിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ശവക്കൂമ്പാരം കാണാതിരിക്കാനാണ് ഞാൻ രാജിവെച്ചതെന്നും ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചതിന് ഉത്തരവാദി അമേരിക്കയാണെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചു. സെൻ്റ് മാർട്ടിൻ ദ്വീപ് അമേരിക്കയ്‌ക്ക് കൈമാറാത്തതിനാലാണ് തനിക്ക് അധികാരത്തിൽ നിന്ന് പുറത്ത് പോകേണ്ടി വന്നതെന്നും പ്രതിനിധികൾ മുഖേന ബം​ഗ്ലാദേശി മാദ്ധ്യമങ്ങൾക്ക് അയച്ച പ്രതികരണത്തിൽ അവർ പറയുന്നു.

“ശവക്കൂമ്പാരം കാണാതിരിക്കാനാണ് ഞാൻ രാജിവെച്ചത്. സെൻ്റ് മാർട്ടിൻ ദ്വീപിന്റെ പരമാധികാരം അമേരിക്കയ്‌ക്ക് വിട്ടുകൊടുത്തിരുന്നെങ്കിൽ എനിക്ക് അധികാരത്തിൽ തുടരാമായിരുന്നു. തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വലിയ ഗൂഢാലോചന നടന്നു. ഞാൻ രാജ്യത്ത് തുടർന്നിരുന്നെങ്കിൽ, കൂടുതൽ ജീവനുകൾ നഷ്ടപ്പെടുമായിരുന്നു, കൂടുതൽ വിഭവങ്ങൾ നശിപ്പിക്കപ്പെടുമായിരുന്നു. ഇതിനാലാണ് രാജ്യം വിടുകയെന്ന ബുദ്ധിമുട്ടുള്ള തീരുമാനം എടുത്തത്.

നിങ്ങളായിരുന്നു എന്റെ ശക്തി, നിങ്ങൾ എന്നെ തിരഞ്ഞെടുത്തതുകൊണ്ടാണ് ഞാൻ നിങ്ങളുടെ നേതാവായി മാറിയത്. ബം​ഗ്ലാദേശിൽ നിന്നും വരുന്ന വാർത്തകൾ എന്റെ ഹൃദയം വേദിനിക്കുകയാണ്. അളളാഹുവിന്റെ കൃപയോടെ ഞാൻ ഉടൻ മടങ്ങിവരും. എന്റെ അച്ഛനും കുടുംബവും ജീവൻ നൽകിയ രാജ്യത്ത് അവാമി ലീഗ് വീണ്ടും തിരിച്ച് വരും”, ഷെയ്ഖ് ഹസീന കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *