Your Image Description Your Image Description

 

ശ്രീന​ഗർ: ലഡാക്കിലെ ന്യോമയിൽ സൈനികർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. 14 സൈനികരുമായി മറ്റൊരു ഭാ​ഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആർക്കും പരിക്കുകളില്ലെന്നാണ് ലഭിക്കുന്ന വിവരം.

രണ്ടാഴ്ചക്ക് മുമ്പും ലഡാക്കിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടിരുന്നു. സൈനിക പരീശീലനത്തിനിടെയാണ് സൈനിക വാഹനവും ടാങ്കറും ഉൾപ്പെടെ അപകടത്തിൽപ്പെട്ടത്. ജൂൺ 29ന് സൈനികർ ടാങ്കിൽ നദി മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നു. അപകടം സംഭവിച്ച ഒരുമാസം പിന്നിടുമ്പോഴാണ് ലഡാക്കിൽ വച്ച് സൈനികർ സഞ്ചരിച്ച വാഹനം വീണ്ടും അപകടത്തിൽപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *