Your Image Description Your Image Description
Your Image Alt Text
തലച്ചിറ: നാഷണൽ ചൈൽഡ് ഡെവലപ്മെൻ്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയണിന്റെ ആഭിമുഖ്യത്തിൽ തലച്ചിറ തണൽ ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ സന്ദർശിക്കുകയും ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു. ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബ അലക്സാണ്ടറുടെ നേതൃത്വത്തിലാണ് കൗൺസിൽ പ്രവർത്തകർ ബഡ്സ് സ്കൂൾ സന്ദർശിച്ചത്.
എൻ സി ഡി സി, പി ആർ ഒ കോഡിനേറ്റർ അൽ അമീന എ, എൻ സി ഡി സി പി ആർ ഒ മാരായ അൻസ ബി ഖാൻ, ജയശ്രീ എസ്, റാഷിദ എൻ , ന്യൂസ് കേരളം ചാനൽ എം ഡി മൊയ്തു അഞ്ചൽ എന്നിവർ സന്നിഹിതരായിരുന്നു.
മറ്റുള്ളവരേക്കാൾ ഒരു പടി മുന്നിട്ട് നിൽക്കുന്ന മികച്ച കഴിവുകൾ ഉള്ള കുട്ടികളാണ് ബഡ്‌സ് സ്കൂളിലെ കുട്ടികളെന്നും, അവരെ നമ്മൾ ചേർത്ത് പിടിച്ച് മുന്നോട്ട് നയിക്കണമെന്നും ബാബ അലക്സാണ്ടർ പറഞ്ഞു. എനിക്കൊരു ഭിന്നശേഷിയുള്ള കുട്ടി ഉണ്ട് എന്ന് രക്ഷിതാക്കൾക്ക് അഭിമാനത്തോടെ പറയാൻ സാധിക്കുന്ന വിധത്തിൽ, ഈ കുട്ടികളെ നമ്മൾ അംഗീകാരവും പ്രോത്സാഹനവും നൽകി സമൂഹത്തിൽ മുന്നോട്ട് കൊണ്ടുവരണം എന്നും ബാബ അലക്സാണ്ടർ പറഞ്ഞു.
തദവസരത്തിൽ ബഡ്സ് സ്കൂളിലെ കുട്ടികളിലെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നല്കുകയും അവരോടൊപ്പം പാട്ടും, ഡാൻസും, കളിചിരികളുമായി കുറെ സമയം ചിലവഴിക്കുകയും ചെയ്തു. എല്ലാ കുട്ടികൾക്കും, സ്കൂൾ ചുമതലക്കാർക്കും ആകർഷകമായ സമ്മാനങ്ങൾ നൽകുകയും ചെയ്താണ് എൻ സി ഡി സി പ്രവർത്തകർ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *