Your Image Description Your Image Description

 

 

കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇൻറർനാഷണൽ സർക്യൂട്ടിൽ നടന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പിന്റെ മൂന്നാം റൗണ്ടിൽ അപ്രമാദിത്യം തുടർന്ന് സിദ്ധേഷ് സാവന്ത്. ഹോണ്ട ഇന്ത്യ റൈഡർമാരുടെ മികച്ച പ്രകടനത്തിന് സാക്ഷിയായ മൂന്നാം റൗണ്ടിന്റെ രണ്ടാം റേസിൽ എട്ടു ലാപ്പുകളിലും കുതിപ്പ് തുടർന്നാണ് സിദ്ധേഷ് ഒന്നാമനായി ഫിനിഷ് ചെയ്തത്. എട്ട് ലാപ്പുകളിലായി ആകെ 15:11.679 സമയത്തിലായിരുന്നു 22 കാരനായ ഈ കോലാപ്പൂർ സ്വദേശിയുടെ നേട്ടം.

ബെംഗളൂരിൽ നിന്നുള്ള 16കാരൻ സാവിയോൻ സാബു രണ്ടാം സ്ഥാനത്തും ഹൈദരാബാദിന്റെ ബീഥാനി രാജേന്ദർ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 15:14.661 എന്ന സമയത്തിലാണ് സാവിയോൻ സാബു രണ്ടാം സ്ഥാനത്തെത്തിയത്. 15:25.784 സമയത്തിൽ ബീഥാനി രാജേന്ദർ മൂന്നാം സ്ഥാനത്തും മത്സരം പൂർത്തിയാക്കി. രണ്ടാം റൗണ്ടിലെ രണ്ട് റേസുകളിലും ഒന്നാമനായ മലയാളി താരം മൊഹ്‌സിൻ പറമ്പന് മൂന്നാം റൗണ്ടിലെ റേസ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പ്രകാശ് കാമത്ത്, ശ്യാം സുന്ദർ, രക്ഷിത എസ് ദാവേ എന്നിവർക്കും നിർഭാഗ്യവശാൽ മത്സരം പൂർത്തിയാക്കാനായില്ല

ആകെ അഞ്ച് റൗണ്ടുകളാണ് 2024 ഐഡിമിത്‌സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിലുള്ളത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ചെന്നൈ മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ തന്നെയായിരിക്കും അവസാന രണ്ട് റൗണ്ടുകളും അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *