Your Image Description Your Image Description

എറണാകുളം: നെട്ടൂർ കായലിൽ വീണ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. 16കാരിയായ ഫിദയാണ് മരിച്ചത്. കാണാതായ സ്ഥലത്തിന് ഏതാനും മീറ്റർ അകലെ നിന്നാണ് ഫിദയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെയായിരുന്നു നെട്ടൂർ കായലിൽ മാലിന്യം കളയാൻ അമ്മയ്‌ക്കൊപ്പം പോയ ഫിദ വെള്ളത്തിൽ വീണത്. രാവിലെ മുതൽ കുട്ടിക്കായുള്ള തെരച്ചിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വൈകുന്നേരം കായലിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളാണ് ഫിദയുടെ മൃതദേഹം കണ്ടെത്തിയത്.

അമ്മയുടെ കൺമുന്നിൽ വച്ചാണ് ഫിദ വെള്ളത്തിൽ വീണത്. ഇതിന്റെ ആഘാതത്തിലാണ് ഫിദയുടെ അമ്മയെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്ലസ് വൺ വിദ്യാർത്ഥിയാണ് ഫിദ.

Leave a Reply

Your email address will not be published. Required fields are marked *