Your Image Description Your Image Description

 

* സാങ്കേതിക വിദ്യയിലൂടെ മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുവാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള
പരിപാടികളുടെ അടിസ്ഥാനത്തിൽ ഒളിമ്പിക് പ്രസ്ഥാനത്തിൽ പങ്കാളികളാകുവാൻ
ഈ പുതിയ പദ്ധതി ലോകത്താകമാനമുള്ള യുവാക്കൾക്ക് സഹായമാകുന്നു.

* സോൾവ് ഫോർ ടുമാറോയുടെ ഉൽഘാടന സീസണിലെ വിജയികളിൽ ഒരാളായ
ശങ്കർ ശ്രീനിവാസൻ പാരീസിലെ ആഗോള വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.

*പാരീസിൽ സംഘടിപ്പിച്ച ഔദ്യോഗിക പുറത്തിറക്കൽ ചടങ്ങിൽ ഈ പദ്ധതിയുടെ
അംബാസഡർമാരായി സാംസങ്ങ് സോൾവ് ഫോർ ടുമാറോയിലെ 10 വിജയികളെ
തെരഞ്ഞെടുത്തു.

കൊച്ചി: ആഗോള തലത്തിൽ ഒളിമ്പിക്സിന്റേയും പാരാലിമ്പ്ക്സിന്റേയും സ്മാർട്ട് ഫോൺ പങ്കാളികളായ സാംസങ്ങ് ഇലക്ട്രോണിക്സ്
ജൂലൈ 31-ന് പാരീസിൽ ആതിഥ്യം വഹിച്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) ഒരു ചടങ്ങിൽ ”ടുഗെതർ ഫോർ ടുമാറോ എനേബ്ലിങ് പീപ്പിൾ ഒളിമ്പിക്സ്, പാരാലിമ്പിക് ഗെയിമുകളുടെ ആരാധകർക്കായി പുതിയ ഒരു ഡിജിറ്റൽ സമൂഹം ആരംഭിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സാംസങ്ങിന്റെ സോൾവ് ഫോർ ടുമാറോ പ്രോഗ്രാമിൽ മികവ് കാട്ടിയ 10 ടീമുകളെ ”ടുഗെതർ ഫോർ ടുമാറോ എനേബ്ലിങ് പീപ്പിൾ അംബാസഡർമാരായി പ്രഖ്യാപിച്ചു.

ഐഒസി പ്രസിഡന്റ് തോമസ് ബാക്ക്, ഐഒസിയുടെ ടെലിവിഷൻ ആന്റ് മാർക്കറ്റിങ്ങ് സർവീസസ് എംഡി ആയ ആൻ-സോഫി വൊമാർഡ്, പാരാലിമ്പിക് കമ്മിറ്റി (ഐപിസി) പ്രസിഡന്റ് ആൻഡ്രൂ പാഴ്സൺസ്, സാംസങ്ങ് ഇലക്ട്രോണിക്സിന്റെ പ്രസിഡന്റും ഗ്ലോബൽ മാർക്കറ്റിങ്ങ് ഓഫീസ് തലവനുമായ വൈഎച്ച് ലീ, സാംസങ്ങ് ഇലക്ട്രോണിക്സ് യൂറോപ്പ് ഓഫീസ് പ്രസിഡന്റായ ഈ-ക്യൂങ് സങ്, ഫ്രാൻസിലെ മുൻ ഹാൻഡ്ബോൾ സ്വർണ്ണമെഡൽ ജേതാവും പാരീസ് 2024-നു വേണ്ടിയുള്ള ഒളിമ്പിക് മ്യൂസിയം നേതൃത്വം നൽകിയ ഒളിമ്പ്യൻ ആർട്ടിസ്റ്റ്സ് പരിപാടിയിലെ ഏറെ പ്രശംസ പിടിച്ചുപറ്റിയ വിഷ്വൽ ആർട്ടിസ്റ്റും പങ്കാളിയുമായ ലൂക്ക് അബാലോ എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു.

ദക്ഷിണ കൊറിയയുടെ മുൻ വോളിബോൾ താരമായ യോൺ കൗങ് കിം, ടീം ജിബി സ്‌കേറ്റ്‌ബോർഡറായ ആൻഡി മെക്ഡൊണാൾഡ്, ഓസ്ട്രേലിയൻ പാരാ-അത്‌ലീറ്റ് മാഡിസൺ ഡി റൊസാരിയോ, യുകെയിലെ കണ്ടന്റ് ക്രിയേറ്ററും ദി റാപ്പിങ്ങ് സയൻസ് ടീച്ചറുമായ മാറ്റ് ഗ്രീൻ എന്നിവർ ആഗോള അംബാസഡർമാർ എന്ന നിലയിൽ ഈ പരിപാടിയിൽ പങ്കെടുത്തു.

ലോകത്തുടനീളമുള്ള ഒളിമ്പിക്, പാരാലിമ്പിക് ആരാധർക്ക് ഒളിമ്പിക് പ്രസ്ഥാനവുമായി ഇടപഴകുവാനും അനുഭവങ്ങൾ നേടുവാനും വേണ്ടി സാംസങ്ങും ഐഒസിയും ചേർന്ന് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് ടുഗെതർ ഫോർ ടുമാറോ എനേബ്ലിങ് പീപ്പിൾ. യുവ തലമുറയിൽ പ്രത്യേകിച്ച് ശ്രദ്ധയൂന്നുന്ന ഈ പരിപാടി, പരിഹരിക്കുക, മുന്നോട്ട് പോവുക, ഒളിമ്പിക് മൂല്യങ്ങളുടെ വികാരം മുറുകെ പിടിച്ച് സൃഷ്ടിക്കുക എന്നിങ്ങനെയുള്ള
കാര്യങ്ങളിൽ യുവ പങ്കാളികളെ സഹായിക്കുക ലക്ഷ്യമിട്ട് രൂപം നൽകിയിരിക്കുന്ന, പുതിയ ഒരു സമൂഹമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *