Your Image Description Your Image Description

 

തിരുവനന്തപുരം; വയനാട് ദുരന്തബാധിത മേഖലയിൽ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഹെലികോപ്റ്ററിലാകും പ്രധാനമന്ത്രിയും ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനും വയനാട്ടിലെ ദുരന്തബാധിത പ്രദേശം സന്ദർശിക്കുക. കൽപ്പറ്റയിലെത്തിയ ശേഷം റോഡ് മാർഗം ചൂരൽമലയിലെ മുണ്ടക്കൈ, പുഞ്ചിരിമട്ടം മുതലായ പ്രദേശങ്ങൾ സന്ദർശിക്കും.
ദുരിതാശ്വാസക്യാമ്പുകളും ആശുപത്രികളും പ്രധാനമന്ത്രി സന്ദർശിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയ്‌ക്കൊപ്പം ഡൽഹിയിൽ നിന്ന് കണ്ണൂരേക്ക് എത്തും എന്നാണ് വിവരം. വൈകീട് 3.30ഓടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തയിരുന്നു . വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവർണർ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി വയനാട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇപ്പോൾ പ്രധാനമന്ത്രി വയനാട് സന്ദർശിക്കാത്തത് രക്ഷാപ്രവർത്തനത്തെ ബാധിക്കരുത് എന്ന് കരുതിയാകുമെന്നും ഗവർണർ അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *