Your Image Description Your Image Description

 

കൊച്ചി: രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്നുള്ള വെള്ളപ്പൊക്കദുരിത ബാധിതരെ സഹായിക്കാനായി ആമസോൺ നാലു ഡിസാസ്റ്റർ ഹബ്ബുകൾ സ്ഥാപിച്ചു. താനെ, ഫരീദാബാദ്, ഹൈദരാബാദ്, പുർബ ബർധാനം എന്നിവിടങ്ങളിലായുള്ള ഹബ്ബുകളിലൂടെ ദുരിതാശ്വാസ സാമഗ്രികൾ വേഗത്തിൽ ലഭ്യമാക്കും.

ആമസോണിൻറെ മധ്യനിര ഗതാഗത പങ്കാളികളുടെ സഹായത്തോടെ ദുരിതാശ്വാസ സാമഗ്രികൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള സമൂഹങ്ങൾക്ക് വിതരണം ചെയ്യാനാവും. 34 ജില്ലകളിലെ പതിനായിരത്തിലേറെ കുടുംബങ്ങൾക്ക് 10,890 ഷെൽറ്റർ കിറ്റുകൾ ആമസോൺ ഡെലിവറി നടത്തി. ടർപോളിൻ ഷീറ്റ്, കയർ, കുളിക്കാനും വസ്ത്രം കഴുകാനുമുള്ള സോപ്പുകൾ, ഡെൻറൽ കിറ്റുകൾ, ബക്കറ്റുകൾ, കൊതുകുവല, സാനിറ്ററി പാഡുകൾ തുടങ്ങിയവയാണ് ദുരിതാശ്വാസ കിറ്റിലുള്ളത്. ഇതിനു പുറമെ ഡ്രൈ ഫ്രൂട്ടുകൾ അടങ്ങിയ 5742 റേഷൻ കിറ്റുകളും വിതരണം ചെയ്തു. വേഗത്തിൽ വിതരണം ചെയ്യാനായി 19, 15, 15 ഇഞ്ചുകൾ ഉള്ള കാർട്ടണുകളിലാണ് ഇവ ശേഖരിച്ചു വിതരണം ചെയ്യുന്നത്.

ദുരിത വേളയിൽ സമൂഹങ്ങളുടെ അടിയന്തര ആവശ്യങ്ങളെ കുറിച്ച് ആമസോൺ മനസിലാക്കുന്നു എന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആമസോൺ കമ്യൂണിറ്റി ഇംപാക്ട് ഇന്ത്യ, എപിഎസി മേധാവി അനിത കുമാർ പറഞ്ഞു.

തെക്കു പടിഞ്ഞാറൻ മേഖലയിലും വടക്കു കിഴക്കൻ മേഖലയിലും ഉണ്ടായ പ്രളയങ്ങളിലും ഏറ്റവും അടുത്ത കാലത്ത് കേരളത്തിലുണ്ടായ ഉരുൾ പൊട്ടലിലും ദുരിതമനുഭവിച്ചവരെ സഹായിക്കാൻ ആമസോൺ മുൻകൂട്ടി സ്റ്റോക്ക് ചെയ്തിരുന്ന സാമഗ്രികളുടെ 45 ശതമാനവും പ്രയോജനപ്പെടുത്തുകയുണ്ടായി. ഭക്ഷ്യ-ഭക്ഷ്യേതര, ഷെൽട്ടർ വിഭാഗങ്ങളിലായി 18,200 റിലീഫ് കിറ്റുകളാണ് ആഗസ്റ്റ് ഒന്നു വരെ ആമസോൺ ശേഖരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *