Your Image Description Your Image Description

 

തിരുവനന്തപുരം: കേരളത്തിലെ വയനാട് ജില്ലയിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ ഐസിഐസിഐ ലൊംബാർഡ് അനുശോചനം രേഖപ്പെടുത്തുകയും വെല്ലുവിളി നിറഞ്ഞ സമയത്ത് പിന്തുണയ്ക്കാനുള്ള പ്രതിഞ്ജാബദ്ധത പ്രഖ്യാപിക്കുകയും ചെയ്തു.

ശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിൽ ഏറെ ജീവഹാനിയും വ്യാപകമായ നശവുമുണ്ടായി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 222 മരണങ്ങൾ കേരള സർക്കാർ സ്ഥിരീകരിച്ചു. 128 പേർക്ക് പരിക്കേറ്റു. 3000 ലധികംപേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ദുരന്തത്തിന്റെ വ്യാപ്തിയാണിത് വ്യക്തമാക്കുന്നത്.

ദുരന്തബാധിത സമൂഹത്തിനും ധീരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും ഐസിഐസിഐ ലൊംബാർഡ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

പ്രയാസകരമായ ഈ സമയത്ത്, പ്രകൃതി ദുരന്തം ബാധിച്ച ഞങ്ങളുടെ പോളിസി ഉടമകൾക്ക് വേഗത്തിലും കാര്യക്ഷമമായും പിന്തുണ നൽകാൻ ഐസിഐസിഐ ലൊംബാർഡ് പ്രതിജ്ഞാബദ്ധമാണ്. ക്ലെയിം തീർപ്പാക്കാനും ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനം നൽകുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്.

ഉടനെയുള്ള പിന്തുണക്കും മാർഗനിർദേശത്തിനും ഐസിഐസിഐ ലൊംബാർഡുമായി ബന്ധപ്പെടുക:

· ടോൾ ഫ്രീ കോൺടാക്ട് നമ്പർ: 1800-2666

· Email: customersupport@icicilombard.com

Leave a Reply

Your email address will not be published. Required fields are marked *