Your Image Description Your Image Description

 

കോഴിക്കോട്: കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറിഡ്രൈവർ അർജുന്റെ കുടുംബത്തിന് സർക്കാരിന്റെ കൈത്താങ്ങ്. അർജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജോലിനൽകാൻ തീരുമാനമായി. ഇക്കാര്യം ബാങ്ക് അധികൃതർതന്നെ ബുധനാഴ്ച അർജുന്റെ വീട്ടിലെത്തി അറിയിച്ചു. ജൂനിയർ ക്ലാർക്കായാണ് നിയമനം നൽകുക.

കളക്ടർ സ്‌നേഹിൽകുമാർ സിങ് അർജുന്റെ വീട്ടിലെത്തി ബുധനാഴ്ച ബന്ധുക്കളെ കണ്ടു. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ ഔദ്യോഗികരേഖയായി കളക്ടർ ബന്ധുക്കൾക്ക് കൈമാറി. നിലവിൽ തിരച്ചിലിന്റെ അവസ്ഥയും മറ്റു കാര്യങ്ങളും അർജുന്റെ അമ്മ ഷീല വിശദീകരിച്ചു. അർജുന്റെ അച്ഛൻ പ്രേമൻ, ഭാര്യ കൃഷ്ണപ്രിയ എന്നിവരും ഉണ്ടായിരുന്നു. ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എസ്. സജീദും കളക്ടർക്കൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *