Your Image Description Your Image Description

 

വയനാട്: വയനാട് ദുരന്തത്തിൽ തിരച്ചിൽ പത്താം ദിനത്തിലും തുടരുന്നു. കാണാതായത് 138 പേരെയെന്ന് സർക്കാർ അറിയിച്ചു. ദുരന്തത്തിൽ അനൗദ്യോഗിക മരണസംഖ്യ 413 ആയി. ഇന്നലെ നടത്തിയ തിരച്ചിലിൽ ചാലിയാറിൽ നിന്ന് ഒരു മൃതദേഹവും ശരീരഭാഗവും കണ്ടെത്തിയിരുന്നു. സൺറൈസ് വാലിയിൽ സൈന്യത്തിൻറെ പ്രത്യേക ദൗത്യ സംഘം കഡാവർ നായയെ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്.

താൽക്കാലിക പുനരധിവാസത്തിനായി വാടകവീടുകൾ സംഘടിപ്പിക്കാൻ ഊർജ്ജിത ശ്രമം നടക്കുന്നു. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മുണ്ടക്കൈ സന്ദർശിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *