Your Image Description Your Image Description

 

തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ശനി, ഞായർ ദിവസങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർമുതൽ 115.5 മില്ലിമീറ്റർവരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

കേരളതീരത്ത് ശനിയാഴ്ച രാത്രി 11.30 വരെ 1.9 മുതൽ 2.3 മീറ്റർവരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *