Your Image Description Your Image Description

 

 

കോഴിക്കോട്: പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് നടത്തുന്ന ആൻതെ ദേശീയ സ്‌കോളർഷിപ്പ് പരീക്ഷ ഒക്‌ടോബർ 19 മുതൽ 27 വരെ നടക്കും. 100 ശതമാനം വരെ സ്‌കോളർഷിപ്പ് ലഭ്യമാക്കുന്ന പരീക്ഷ എട്ട്, ഒൻപത് ക്ലാസുകളിലെ ഉയർന്ന മാർക്കുള്ള 100 വിദ്യാർഥികൾക്കും 11, 12 ക്ലാസുകളിലെ 50 പേർക്കും കാഷ് അവാർഡുകൾ നൽകും. അഞ്ച് വിദ്യാർഥികൾക്ക് യു.എസ്.എയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററിൽ മുഴുവൻ ചിലവും വഹിക്കുന്ന അഞ്ചുദിന യാത്ര സൗകര്യപ്പെടുത്തും. പരീക്ഷ ഓൺലൈനിലും ഓഫ്‌ലൈനിലുമുണ്ട്. നീറ്റ്, ജെ.ഇ.ഇ മെയിൻ, അഡ്വാൻസ് റാങ്കുകൾ നേടിയ പലരും അവരുടെ പരിശ്രമം ആരംഭിച്ചത് ആൻതെയ്‌ക്കൊപ്പമാണ്. anthe.aakash.ac.in  എന്ന വെബ്‌സൈറ്റിലോ അടുത്ത ആകാശ് സെന്ററിൽ നേരിട്ടോ രജിസ്റ്റർ ചെയ്യാം.

ഒക്‌ടോബർ 20 മുതൽ 27 വരെ രാവിലെ 10.30 മുതൽ 11.30 വരെയാണ് ഓഫ്‌ലൈൻ പരീക്ഷകൾ. രാജ്യമാകെ 315 കേന്ദ്രങ്ങളിലായി നടക്കും. ഓൺലൈൻ പരീക്ഷ 19 മുതൽ 27 വരെ അനുയോജ്യമായ ഏത് സമയത്തും ചെയ്യാം. 90 മാർക്കിന്റെ 40 ചോദ്യങ്ങളാണ് ഉണ്ടാവുക. 8,9 ക്ലാസുകളിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്‌സ്, മെന്റൽ എബിലിറ്റി ചോദ്യങ്ങളുണ്ടാവും. മെഡിക്കൽ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്ന പത്താം ക്ലാസുകാർക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത് സ്, മെന്റൽ എബിലിറ്റി ചോദ്യങ്ങളുണ്ടാകും. എൻജിനിയറിങ് താൽപ്പര്യമുള്ളവർക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, മെന്റൽ എബിലിറ്റി ചോദ്യങ്ങളും ആയിരിക്കും. നീറ്റ് ഉദ്ദേശിക്കുന്ന 11, 12 ക്ലാസുകാർക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങളിലും എൻജിനിയറിങ് ഉദ്ദേശിക്കുന്നവർക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവയിലും ആയിരിക്കും ചോദ്യങ്ങൾ.

ഓൺലൈൻ പരീക്ഷ തുടങ്ങുന്നതിന് മൂന്നു ദിവസം മുൻപു വരെയും ഓഫ്‌ലൈൻ പരീക്ഷയ്ക്ക് ഒരാഴ്ച മുൻപു വരെയും അപേക്ഷിക്കാം. 200 രൂപയാണ് പരീക്ഷാ ഫീസ്. ഓഗസ്റ്റ് 15നു മുൻപാണെങ്കിൽ 100 രൂപ മതി. പത്താം ക്ലാസുകാർക്ക് നവംബർ എട്ടിനും എട്ട്, ഒൻപ് ക്ലാസുകാർക്ക് 13നും 11, 12 ക്ലാസുകാർക്ക് 16നുമാണ് ഫലപ്രഖ്യാപനം. ആൻതെ സ്‌കോളർഷിപ്പ് പരീക്ഷയുടെ മേഖലാതല ലോഞ്ചിങ് കോഴിക്കോട് ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ ആകാശ് സീനിയർ അസിസ്റ്റന്റ് ഡയറക്ടർ മുർഷിദ് അബ്ദുറഹ്മാൻ നിർവഹിച്ചു.
വാർത്താസമ്മേളനത്തിൽ ആകാശ് സെയിൽസ് ഹെഡ് കെ. സംഷീർ, ബ്രാഞ്ച് മേധാവി വിനായക് മോഹൻ, സീനിയർ എക്‌സിക്യൂട്ടീവ് പി.ആർ വിശാൽ തിവാരി എന്നിവർ പങ്കെടുത്തു.

ഫോട്ടോ: ആൻതെ ദേശീയ സ്‌കോളർഷിപ്പ് പരീക്ഷയുടെ മേഖലാതല ലോഞ്ചിങ് ആകാശ് സീനിയർ അസിസ്റ്റന്റ് ഡയറക്ടർ മുർഷിദ് അബ്ദുറഹ്മാൻ നിർവഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *