Your Image Description Your Image Description

 

കൽപ്പറ്റ∙ താമരശ്ശേരി ചുരത്തിലെ റോഡിലെ വിള്ളൽ ഭീഷണിയല്ലെന്ന് കണ്ടെത്തൽ. സ്ഥലം ദേശീയ പാത ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു. അപകട ഭീഷണി ഇല്ലാത്തതിനാൽ ഈ ഭാഗത്ത് ഒരു വശത്തു കൂടി വാഹനങ്ങൾ കടത്തി വിടാനാണു തീരുമാനം.

അതിനിടെ ദേശീയ പാതയിൽനിന്നു താഴേക്കുള്ള പഞ്ചായത്ത് കോൺക്രീറ്റ് റോഡിന്റെ ശോച്യാവസ്ഥയും ദേശീയ പാതയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നതായി ദേശീയപാത അധികൃതർ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് റോഡിന്റെ അറ്റകുറ്റപ്പണികൾ എത്രയും വേഗം നടത്തണമെന്നാണു നിർദേശം. വാഹനങ്ങൾ ഈ ഭാഗത്തു വൺവേയായി കടത്തിവിട്ടു റോഡിന്റെ സ്ഥിതി 2 ദിവസം കൂടി നിരീക്ഷിക്കും. തുടർന്നായിരിക്കും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *