Your Image Description Your Image Description
Your Image Alt Text

എറണാകുളം : പുതുവത്സരാഘോഷത്തിന് ശേഷം എങ്ങനെ വീട്ടിലെത്തുമെന്ന് ഇനി കൊച്ചിക്കാർക്ക് ആശങ്ക വേണ്ട . കൊച്ചി മെട്രോ സർവ്വീസ് ജനുവരി ഒന്നിന് പുലർച്ചെ 1 മണി വരെ സർവ്വീസ് നടത്തും.വാട്ടർ മെട്രോ ഡിസംബർ 31ന് രാത്രി 9 മണി വരെ ഹൈക്കോർട്ട് ജംഗ്ഷൻ – വൈപ്പിൻ റൂട്ടിൽ ഇരു ഭാഗത്തേക്കും സർവ്വീസ് ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട് .

ജനുവരി ഒന്നിന് പുലർച്ചെ 12 മണിക്ക് ശേഷം വൈപ്പിനിൽ നിന്ന് ഹൈക്കോർട്ട് ജംഗ്ഷനിലേക്ക് പുലർച്ചെ 5 മണി വരെ വാട്ടർ മെട്രോ സർവ്വീസ് നടത്തും.പുതുവത്സര രാവിൽ പ്രധാന ആഘോഷം നടക്കുന്ന ഫോർട്ട് കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങൾക്ക് വാട്ടർ മെട്രോ സർവ്വീസ് സഹായകരമാകും.

Leave a Reply

Your email address will not be published. Required fields are marked *