Your Image Description Your Image Description

എറണാകുളം : എറണാകുളം ജില്ലയില്‍ മാറ്റിവെച്ച നവകേരള സദസ്സ് തിങ്കളും ചൊവ്വയും(ജനുവരി 1, 2 ) നടക്കും. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളിലേക്കെത്തുന്ന നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്.
നേരത്തേ ഡിസംബര്‍ ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന നവകേരള സദസ്സ് കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്.

ജനുവരി 1 തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2 ന് : കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ട് ( തൃക്കാക്കര നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്)

ജനുവരി 1 തിങ്കളാഴ്ച വൈകിട്ട് 4 ന് : പിറവം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ട് (പിറവം നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ്).

ജനുവരി 2 ചൊവാഴ്ച ഉച്ച കഴിഞ്ഞ് 2 ന് : പുതിയകാവ് ക്ഷേത്രം മൈതാനം (തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്)

ജനുവരി 2 ചൊവാഴ്ച വൈകിട്ട് 4 ന് : കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് മൈതാനം (കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് )
.
സദസ്സ് തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് മുതൽ ജനങ്ങള്‍ക്ക് നിവേദനങ്ങള്‍ നല്‍കുവാന്‍ എല്ലാ മണ്ഡലങ്ങളിലും സൗകര്യം ഉണ്ടായിരിക്കും. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിക്കും

Leave a Reply

Your email address will not be published. Required fields are marked *