Your Image Description Your Image Description

കൊച്ചി: തിയേറ്ററില്‍ നിന്ന് തമിഴ് ചിത്രo ‘രായന്‍’ മൊബൈലില്‍ ഷൂട്ട്‌ ചെയ്യുന്നതിനിടെ ഒരാള്‍ പിടിയില്‍.മധുര സ്വദേശി ജെബ് സ്റ്റീഫൻ രാജാണ് കാക്കനാട് സൈബർ പൊലീസിന്റെ പിടിയിലായത്. ഇയാൾ തിരുവനന്തപുരം ഏരീസ് തിയേറ്ററില്‍ വച്ചാണ് ചിത്രം മൊബൈലില്‍ പകർത്തിയത് . ഇയാൾ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സംഘത്തിലെയാളാണ് എന്നാണ് ലഭിക്കുന്ന വിവരം .

ഇയാളുടെ ഒപ്പo ഉണ്ടായ മറ്റൊരാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാളാണ് ഗുരുവായൂർ അമ്ബല നടയില്‍ സിനിമ മൊബൈലില്‍ പകർത്തിയത് ഇയാളാണെന്നും പൊലീസ് പറഞ്ഞു.ഇയാളെ ചോദ്യം ചെയ്യുന്നതിനായി കാക്കനാട് സൈബർ സ്റ്റേഷനില്‍ എത്തിച്ചു . നിർമാതാവ് സുപ്രിയ മേനോന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *