Your Image Description Your Image Description

കൊച്ചി : സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ കാർ അപകടത്തിൽ നടൻ അർജുൻ അശോകിനും സംഗീത് പ്രതാപിനും മാത്യു തോമസ് പരിക്കേറ്റു. എംജി റോഡിൽ വച്ചുണ്ടായ അപകടത്തിലാണ് രണ്ട്‌ ബൈക്ക്‌ യാത്രക്കാർക്കുമുൾപ്പെടെ അഞ്ച്‌ പേർക്ക്‌ പരിക്കേറ്റത് . ശനിയാഴ്‌ച പുലർച്ചെയായിരുന്നു സംഭവം .

‘ബ്രൊമാൻസ്’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ചെയ്‌സിംഗ്‌ ഷൂട്ടിനിടെ ചലച്ചിത്ര പ്രവർത്തകർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു.ശേഷം നിയന്ത്രണം വിട്ട കാർ മുന്നിലുണ്ടായിരുന്ന കാറിലിടിച്ചു. പിന്നീട് അവിടെ നിർത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയും ചെയ്തു. പിന്നാലെ മുന്നോട്ട് നീങ്ങിയ കാർ ബൈക്കുകളിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *