Your Image Description Your Image Description

കൊച്ചി: കൊച്ചിയിലെ മാലിന്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ രൂക്ഷ പ്രതികരണവുമായി ഹൈക്കോടതി. മാലിന്യവിഷയത്തില്‍ കോടതിയുടെ ഭാഗത്തുനിന്നും കടുത്ത വിമര്‍ശനം നേരിട്ടു. കൊച്ചിയിലെ സാഹചര്യം വളരെ മോശമാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു.

കൊച്ചിയില്‍ പലയിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നുവെന്ന് കോടതി പറഞ്ഞു. ശ്രീലങ്കയില്‍ പോയി നോക്കൂ എന്നാണ് കൊച്ചി കോര്‍പറേഷനിലെ ഉദ്യോഗസ്ഥരോട് ഹൈക്കോടതി പറഞ്ഞത്. അത്രവലിയ സാമ്പത്തികശേഷി ഉള്ള രാജ്യം അല്ലാതിരുന്നിട്ടുകൂടി ശ്രീലങ്ക അവരുടെ നഗരങ്ങളില്‍ എങ്ങനെയാണ് റോഡ് പരിപാലിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പോയി കാണണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ വഴിവക്കില്‍ മാലിന്യം വലിച്ചെറിയുന്നതും അത് വൃത്തിയാക്കാതിരിക്കുന്നതിലും കടുത്ത വിമര്‍ശനമാണ് കോടതി ഇന്ന് ഉന്നയിച്ചത്.

അതേസമയം ആമയിഴഞ്ചാന്‍ തോട് കടന്നുപോകുന്ന റെയില്‍വേയുടെ ഭാഗത്തെ ടണലിലെ മാലിന്യങ്ങള്‍ ഓഗസ്റ്റ് മാസം അവസാനത്തോടെ പൂര്‍ണമായും നീക്കം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം അതിനുള്ള പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നേരിട്ട് ഹാജരായാണ് വിവരങ്ങള്‍ കോടതിയെ അറിയിച്ചത്. ആമയിഴഞ്ചാന്‍ തോടില്‍ റെയില്‍വേയുടെ ഭാഗത്താണ് മാലിന്യങ്ങള്‍ തിങ്ങി നിറഞ്ഞിട്ടുള്ളത്. അത് യന്ത്രസഹായത്തോടെ ഓഗസ്റ്റ് മുപ്പതിനകം നീക്കം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *