Your Image Description Your Image Description

 

പെരുമ്പാവൂര്‍: എം.സി. റോഡിലെ പുല്ലുവഴിക്കു സമീപം ബൈക്കും ലോറിയുമിടിച്ച് അപകടം .രണ്ടുപേർക്ക് ദാരുണന്ത്യo .എറണാകുളം ജഡ്ജസ് അവന്യു പീടികത്തറയില്‍ റഹ്‌മത്തുല്ലയുടെ മകന്‍ മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപുരയ്ക്കല്‍ ഫിയോണ ജോസ് (18) എന്നിവരാണ് മരിച്ചത്.ഇരുവരും അടുത്ത സുഹൃത്തുക്കളാണ് .

രണ്ടേകാലിന് കുറ്റിക്കാട്ട് ക്ഷേത്രം ഭണ്ഡാരത്തിനും കര്‍ത്താവുംപടി ജങ്ഷനുമിടയ്ക്കായി വ്യാഴാഴ്ച ഉച്ചക്കായിരുന്നു അപകടം സംഭവിച്ചത് . പെരുമ്പാവൂര്‍ ഭാഗത്തേക്കു പോയ ബൈക്ക് എതിരേ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇജാസ് അപ്പോൾ തന്നെ മരിച്ചു. ഫിയോണയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു .

ജോസ് ഗ്രിഗറി ജെറ്റ്സി ദമ്പതികളുടെ മകളായ ഫിയോണ എറണാകുളത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനിയാണ്.കുഴിവേലിപ്പടി കെ.എം.ഇ.എ. കോളേജ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഇജാസ്. മാതാവ്: നജ്മ. സഹോദരി: ജാസ്മി.

മുഹമ്മദ് ഇജാസിന്റെ സുഹൃത്തുക്കളുടെ ടൂര്‍ണമെന്റ് കാണാന്‍ വേണ്ടി പാലക്കാട്ടേക്ക് പോകുംവഴിയാണ് അപകടമെന്നാണ് പോലീസ് നൽകുന്ന വിവരം .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *