Your Image Description Your Image Description

 

പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് നഗ്‌നചിത്രം കൈക്കലാക്കി പ്രചരിപ്പിച്ച കേസിൽ എടവനക്കാട് ഇല്ലത്തുപടി പാലയ്ക്കല്‍ നിഖിലിനെ അതിവേഗ സ്‌പെഷ്യല്‍ കോടതി എട്ട് വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൂടാതെ പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നല്‍കും . പ്രതി പിഴ അടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജി ടി.കെ. സുരേഷ് ഉത്തരവിൽ പറയുന്നുണ്ട് .

പ്രതി പെണ്‍കുട്ടിയെ 2021നാണ് പരിചയപ്പെട്ടത്. പിന്നാലെ അടുപ്പത്തിലായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ വാട്‌സാപ്പ് വഴി കൈക്കലാക്കി പ്രചരിപ്പിക്കുകയായിരുന്നു. ഞാറയ്ക്കല്‍ പോലീസാണ്പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുന്നത് .

ഇന്‍സ്‌പെക്ടറായിരുന്ന രാജന്‍ കെ. അരമനയാണ് അന്വേഷണത്തിന്റെ കുറ്റപത്രം സമര്‍പ്പിച്ചത് . കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിച്ചു. തെളിവുകളായി 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രവിത ഗിരീഷ്‌കുമാര്‍ ഹാജരായത് .

Leave a Reply

Your email address will not be published. Required fields are marked *