Your Image Description Your Image Description

ഡൽഹി: ബജറ്റിലെ അവഗണനക്കെതിരെ ഇൻഡ്യാ സഖ്യം പ്രതിഷേധം തുടരുന്നു. ബജറ്റ് ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പ്രതിഷേധം പ്രകടിപ്പിക്കാനാണ് തീരുമാനം. കേന്ദ്ര പദ്ധതികൾക്ക് പണം നേടാൻ കഴിയാത്തത് കേരളത്തിന്റെ കുറ്റം കൊണ്ടാണ് എന്ന രീതിയിലേക്ക് ചർച്ച വഴി മാറ്റാനും ശ്രമം ഉണ്ട്. പ്രതിപക്ഷത്തിന്റെ ആരോപണം ഉയരുമ്പോൾ വകുപ്പ് മന്ത്രിയെ സംരക്ഷിച്ച് ബി.ജെ.പി എം.പിമാർ കൂട്ടത്തോടെ ഇറങ്ങുന്ന പതിവ് ഡൽഹിയിൽ അവസാനിച്ച മട്ടാണ്.

നീറ്റ് പരീക്ഷാ ക്രമക്കേട് പ്രശ്നം പ്രതിപക്ഷം ഉയർത്തിയപ്പോൾ തടി രക്ഷിക്കാൻ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് തന്നെ ഇറങ്ങേണ്ടി വന്നു. ബജറ്റിൽ സംസ്ഥാനങ്ങള്‍ക്ക് അവഗണന നേരിടുന്നെന്ന ആരോപണത്തിന് ധനമന്ത്രി നിർമല സീതാരാമൻ തന്നെയാണ് മറുപടി പറയുന്നത്.

ബജറ്റ് ചർച്ചയിൽ, സർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറയാനാണ് പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ശ്രമിക്കുന്നത്. ബജറ്റിൽ സംസ്ഥാനങ്ങൾ നേട്ടമുണ്ടാക്കിയെന്ന് പറയാനായി ബിഹാർ, ആന്ധ്രാ പ്രദേശ് ഒഴികെയുള്ള ഭരണപക്ഷ അംഗങ്ങൾ തയ്യാറുമല്ല. സംസ്ഥാനം ഭൂമിയേറ്റെടുക്കാൻ വൈകുന്നത് മൂലമാണ് റെയിൽവേ പദ്ധതികൾ മുടങ്ങുന്നതെന്നാണ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറയുന്നത്. കേരളത്തിനോടുള്ള അവഗണനയിൽ രണ്ടായി ഡൽഹിയിൽ സമരം ചെയ്യുന്ന എൽ.ഡി.എഫ് -യു.ഡി.എഫ് ഒറ്റക്കെട്ടായി സമരം ചെയ്തു എന്നതും ശ്രദ്ധേയമായി.

 

 

Leave a Reply

Your email address will not be published. Required fields are marked *