Your Image Description Your Image Description

അങ്കോള : അങ്കോള മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ ആരംഭിച്ചു.അതിനായി മണ്ണ് നീക്കാനായി ബൂംലെങ്ത്ത് യന്ത്രമെത്തിക്കും. ​നിലവിൽ ഗം​ഗാവാലിപ്പുഴയിൽ നിന്ന് സോണാർ സി​ഗ്നൽ ലഭിച്ച ഇടത്താണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ റഡാർ സി​ഗ്നൽ ലഭിച്ച ഇടത്തുനിന്ന് തന്നെയാണ് സോണാർ സി​ഗ്നലും ലഭിച്ചിരിക്കുന്നത് .സോണാർ സിഗ്നൽ ലഭിച്ചത് നാവികസേന നടത്തിയ തിരച്ചിലിലാണ് . ഇന്നലെ 60 അടി ആഴത്തിൽ പുഴയിലെ ചെളി നീക്കo ചെയ്താണ് പരിശോധന നടത്തിയത് .

ഉത്തരകർണാടകത്തിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് കോഴിക്കോട് സ്വദേശി അർജുനെയാണ് കാണാതായത്. പിന്നാലെ അധികൃതർക്ക് പരാതി നൽകിയിട്ടും രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടത്തിയില്ലെന്ന് വ്യാപക ആക്ഷേപം ഉയർന്നിരുന്നു. ശേഷം സൈന്യത്തെ ഉൾപ്പെടെ എത്തിച്ച് കരയിലെ 90 ശതമാനത്തോളം മണ്ണ് നീക്കിയിട്ടും അർജുനെ കുറിച്ച് ഒരു വിവരവും കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് പുഴയിൽ നിന്ന് ലഭിച്ച തെളുവുകളുടെ അടിസ്ഥാനത്തിൽ പരിശോധന ആരംഭിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *