Your Image Description Your Image Description

ന്യൂഡൽഹി: കുട്ടികളുടെ സാമ്പത്തികഭദ്രത ഉറപ്പാക്കാൻ എൻ.പി.എസ്. വാത്സല്യ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രായപൂർത്തിയാകാത്ത കുട്ടികളു ടെ രക്ഷാകർത്താകൾക്ക് എൻ.പി.എസ്. വാത്സല്യ പദ്ധതിയിലേക്ക് നിക്ഷേപിക്കാവുന്നതാണെന്ന് ധനമന്ത്രി ബജറ്റവതരണത്തിൽ പറഞ്ഞു. ഈ പദ്ധതി സാധാരണ പെൻഷൻ സ്കീമിലേക്ക് മാറ്റാൻ സാധിക്കുന്ന തരത്തിലാണ് ഒരുക്കുവാൻ പോകുന്നത് .

‘വളരെ സുതാര്യമായ പദ്ധതിയാണ് ഇത്. കുട്ടികളുടെ പേരിൽ മാതാപിതാക്കൾക്കോ രക്ഷാകർത്താക്കൾക്കോ എൻപിഎസ് വാത്സല്യ യോജന അക്കൗണ്ട് തുടങ്ങി ഇതിലേക്ക് സംഭാവന ചെയ്യാം. പ്രായപൂർത്തിയാകുന്ന മുറയ്ക്ക് ഇത് നോൺ എൻ.പി.എസ്. പ്ലാനിലേക്ക് മാറും’- നിർമല സീതാരാമൻ പറഞ്ഞു.

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *