Your Image Description Your Image Description
Your Image Alt Text

ഇംഫാൽ: മണിപ്പൂരിലെ കാങ്പോക്കി ജില്ലയിൽ കുക്കികളും മെയ്തേയികളും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

ഇതിൽ മെയ്തേയി വിഭാഗത്തിലെ ഒരാൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് മണിപ്പൂരിൽ കനത്ത ജാഗ്രത തുടരുകയാണ്. ഡിസംബർ നാലിന് മണിപ്പൂരിൽ ഉണ്ടായ സംഘർഷത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം കാര്യമായ സംഘർഷങ്ങൾ മണിപ്പൂരിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.

ഇതിനിടെ മണിപ്പൂരിലെ അതിർത്തി നഗരമായ മൊറേയിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസുകാരന് പരിക്കേറ്റു. ശനിയാഴ്ച ഉച്ചക്ക് 3.30ഓടെയാണ് സായുധസംഘം പൊലീസുകാരെ പതിയിരുന്ന് ആക്രമിച്ചത്. സ്ഫോടക വസ്തുകൾ ഉൾപ്പടെ ഉപയോഗിച്ചായിരുന്നു ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *