Your Image Description Your Image Description

ഹരിപ്പാട് : പെട്രോൾ പമ്പ് ജീവനക്കാരൻ കാറിടിച്ചു മരിച്ചു. പള്ളിപ്പാട് ഒല്ലാലിൽ പടീറ്റതിൽ റെജിയുടെ മകൻ റോഷൻ (25) ആണ് കാറപകടത്തിൽ മരിച്ചത്. വീട്ടിലേക്ക് പോകും വഴിയിലാണ് റോഷനെ കാറിടിച്ചത്.

വീടിനടുത്തുള്ള നീണ്ടൂർ ശിവമൂർത്തി ക്ഷേത്രത്തിന് സമീപo തിങ്കൾ രാത്രി പന്ത്രണ്ട് മണിയോടെ അപകടം നടന്നത് . റോഷനെ ഇടിച്ച കാറ്‍ നിർത്താതെ പോയി. തുടർന്ന് പരിക്കുകളോടെ റോഷനെ ആദ്യം ഹരിപ്പാട് താലുക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മുഖത്തും നെഞ്ചത്തും ഗുരുതരമായി പരുക്കേറ്റിരുന്നു. മൃതദേഹം മോർച്ചറിയിലാണ് .

പൊയ്യക്കര പെട്രോൾ പമ്പ് ജീവനക്കാരനായിരുന്ന അച്ഛൻ പക്ഷാഘാതം വന്നു ചികിൽസയിലായതിനാൽ പകരമായി ജോലിക്ക് പോയതാണ് റോഷൻ . മാതാവ് ഷേർളി പള്ളിപ്പാട് പഞ്ചായത്ത്ഹരിതകർമ്മ സേന അംഗമാണ്. സഹോദരൻ :റോഷ്

 

Leave a Reply

Your email address will not be published. Required fields are marked *