Your Image Description Your Image Description

ചെന്നൈ : സൂര്യയും കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന ചിത്രം സൂര്യ 44നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സൂര്യയുടെ 49ാം .പിറന്നാളിനോടനുബന്ധിച്ചാണ് സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടത് .

പുറത്തിറങ്ങിയ ടീസർ വീഡിയോയിൽ പ്രണയം, ചിരി, യുദ്ധം (‘ലവ് ലാഫ്റ്റര്‍ വാര്‍’) എല്ലാം കാത്തിരിക്കുന്നത് ഒരാൾക്ക് വേണ്ടിയാണ് എന്നാണ് കാണിക്കുന്നത്. ശേഷം മാസ് എൻട്രിയുമായി വരുന്ന സൂര്യയെ കാണാം.

സൂര്യയുടെ കരിയറിലെ 44 -ാം ചിത്രo കൂടിയാണിത് . ആൻഡമാൻ ആണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷൻ. ചിത്രം നടക്കുന്നത് 80 കാലഘട്ടത്തിലാണ് ഇതിൽ ജയറാമും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. പൂജ ഹെഗ്ഡെ നായികയാവുന്ന ഈ ചിത്രത്തില്‍ കരുണാകരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു.

ഇതിനോടകംവിഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായ സിനിമ വേറെ ലെവൽ ആയിരിക്കുമെന്നാണ് ഓരോ ആരാധകരുo പ്രതീക്ഷിക്കുന്നത് .

 

 

Leave a Reply

Your email address will not be published. Required fields are marked *