Your Image Description Your Image Description

എറണാകുളം : കുടുംബവഴക്കിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌തു .തുടർന്ന് ഭർത്താവ് ആശുപത്രിയിലെ എക്സ്റേ മുറിയിൽ തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം അരങ്ങേറിയത് .

മരിയ കുടുംബവഴക്കിനെ തുടർന്ന് വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ശേഷം മരിയയെ ഇമ്മാനുവൽ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ രാത്രി 11.30ഓടെ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ഭാര്യയുടെ മരണത്തിൽ ഇമ്മാനുവൽ രാത്രി ഒരുമണിയോടെ ആശുപത്രിയിലെ എക്സ്റേ മുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു.

മൂന്നുവർഷം മുമ്പായിരുന്നു ഇവർ വിവാഹിതരായത്. ഇവർക്ക് ഒന്നര വയസും 28 ദിവസവും പ്രായമുള്ള കുഞ്ഞുങ്ങളാണ് ഉള്ളത് . സംഭവത്തിൽ പൊലീസെത്തി നടപടികൾ സ്വീകരിച്ചശേഷം മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

 

 

Leave a Reply

Your email address will not be published. Required fields are marked *