Your Image Description Your Image Description
Your Image Alt Text

ചെമ്പരത്തിയില്ലാത്ത നാട്ടിന്‍പുറക്കാഴ്ച നമുക്ക് അന്യമാണ്. തൊടിയില്‍ ഒരു ചെമ്പരത്തി പോലുമില്ലാത്ത വീടും കുറവായിരിക്കും. പണ്ട് കാലങ്ങളില്‍ തലയില്‍ താളിയായി തേയ്ക്കാനും മറ്റും ചെമ്പരത്തി ഇലയും പൂക്കളും ഉപയോഗിക്കുക ഒരു ശീലമായിരുന്നു. താളിക്ക് മാത്രമല്ല ഒരു പാട് ഔഷധഗുണങ്ങളുള്ള പുഷ്പമാണ് ചെമ്പരത്തി.

ചുവന്ന അടുക്കുചെമ്പരത്തിയിലാണ് ആന്തോസയാനിന്‍ എന്ന വര്‍ണ്ണകം കൂടുതലായുള്ളത്. മരുന്ന് നിര്‍മ്മാണം, ആയുര്‍വേദം, ഷാംപൂ, സോപ്പ് എന്നിവയുടെ നിര്‍മ്മാണത്തിനും ചെമ്പരത്തി ഉപയോഗിക്കുന്നു. പ്രമേഹം, ത്വക് കാന്‍സര്‍ എന്നിവ തടയാന്‍ ചെമ്പരത്തിയിലെ ഘടകങ്ങള്‍ക്ക് കഴിയും.

ചെമ്പരത്തി പൂവില്‍ ബീറ്റ കരോട്ടിന്‍, കാത്സിയം , ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, റൈബോഫ്‌ളാവിന്‍, വൈറ്റമിന്‍- സി എന്നിവ അടങ്ങിയിരിക്കുന്നു. ഇതു കാരണം ചെമ്പരത്തി പൂവ് ദാഹശമിനിയിലും ചായയിലും കറികളിലും അച്ചാറുകളിലും ഉപയോഗിക്കുന്നു. ചെമ്പരത്തിപ്പൂവില്‍ നിന്നുള്ള നീര് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്. പൂവിന്റെ സത്ത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലതാണ്. രോഗ പ്രതിരോധശേഷിക്കും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും ഇത് നല്ലതാണ്. വെളള ചെമ്പരത്തി കണ്ണുകള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്.

അകാല വാര്‍ദ്ധക്യത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ചെമ്പരത്തി പൂവെടുത്ത് അത് കൊണ്ട് ചര്‍മ്മത്തില്‍ അരച്ച് തേക്കുന്നത് ഇത്തരം പ്രശ്നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല വിധത്തില്‍ ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെമ്പരത്തി. ചുമ, ജലദോഷം ചുമ, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി സമൃദ്ധമായി ചെമ്പരത്തി ചായയിലും, മറ്റ് ഉത്പന്നങ്ങളിലുമടങ്ങിയിരിക്കുന്നു.

ജലദോഷത്തിന് ശമനം കിട്ടാനും ഇവ സഹായിക്കും മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ ചെമ്പരത്തി പൂവ് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ചെമ്പരത്തിയിലയുടെ നീര് സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് റേഡിയേഷന്‍ ഒഴിവാക്കാനായി ഉപയോഗിച്ചിരുന്നു. കൂടാതെ ചര്‍മ്മത്തിലെ ചുളിവുകള്‍ക്കും മറ്റ് പല പ്രശ്‌നങ്ങള്‍ക്കും അവര്‍ ചെമ്പരത്തി ഉപയോഗപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *