Your Image Description Your Image Description

കൊച്ചി: മലയാളസിനിയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടുന്നത് ചിലഭാഗങ്ങള്‍ നീക്കംചെയ്തത് . തുടർന്ന് റിപ്പോര്‍ട്ടിന്റെ ചിലഭാഗങ്ങള്‍ നീക്കംചെയ്താണ് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവര്‍ക്കുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ , ഖണ്ഡികകള്‍, വാചകങ്ങള്‍ എന്നിവയൊഴിവാക്കി 233 പേജുകളാണ് പുറത്തുവിടുന്നത് .

പേജ് രണ്ടുമുതല്‍ നാലുവരെയുള്ളവയില്‍ അഞ്ചാംഖണ്ഡികയുടെ അവസാനവരിയും ആറുമുതല്‍ എട്ടുവരെയുള്ള ഖണ്ഡികകളും ഒഴിവാക്കും. പേജ് 29 മുതല്‍ 31 വരെയുള്ള ഭാഗത്ത് 57 മുതല്‍ 58 വരെയുള്ള ഖണ്ഡികകളും ഒഴിവാക്കും. പേജ് 191-ലെ അവസാനവരിയൊഴിച്ചുള്ള ഭാഗവും 192-ലെ അവസാനഖണ്ഡികയൊഴിച്ചുള്ള ഭാഗവും പുറത്തുവിടില്ല. ഇതുപോലെ 16 ഭാഗങ്ങളാണ് പ്രധാനമായും ഒഴിവാക്കുന്നത്. ഒഴിവാക്കുന്ന ഭാഗങ്ങളേതെന്ന് അപേക്ഷകര്‍ക്ക് നല്‍കുന്ന അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് വിരല്‍ചൂണ്ടുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയെന്നാണ് അറിയിപ്പില്‍ പറയുന്നത്. വിവരാവകാശ കമ്മിഷണറുടെ ഉത്തരവില്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് നിഷ്‌കര്‍ഷിച്ച ഭാഗവും പുറത്തുവിടുന്നവയിലില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ 165 മുതല്‍ 196 വരെയുള്ള ഖണ്ഡികകളാണ് ഈ ഭാഗത്തിലുള്ളത്. റിപ്പോര്‍ട്ടിന്റെ അവസാനവരിയിലെ ചിലവാക്കുകള്‍ വൈറ്റ്നര്‍ ഉപയോഗിച്ച് മായ്ച്ചിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

ഈ റിപ്പോര്‍ട്ടിന് അപേക്ഷിച്ച അഞ്ചുപേര്‍ക്ക് 24-ന് വൈകീട്ട് 3.30-ന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറും. ഇത് സര്‍ക്കാര്‍ പുറത്ത് കൊണ്ട് വരാൻ മടി കാണിച്ച റിപ്പോര്‍ട്ടാണ് വിവരാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് പുറത്ത് വിട്ടത് . ജൂലായ് 25-നുമുന്‍പ് സ്വകാര്യതയെ ഹനിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നായിരുന്നു കമ്മിഷന്റെ ഉത്തരവിൽ പറഞ്ഞത് .

Leave a Reply

Your email address will not be published. Required fields are marked *