Your Image Description Your Image Description
Your Image Alt Text

അയോദ്ധ്യ ക്ഷേത്രനിർമാണത്തിന്റെ രണ്ടാം ഘട്ടം 2024 ഡിസംബറോടെ പൂർത്തിയാകും. മൂന്നാം ഘട്ടം 2025 ലാകും പൂർത്തിയാകുക . അയോദ്ധ്യ രാമക്ഷേത്രനിർമ്മാണത്തെ കുറിച്ച് പഠിക്കാൻ രാജ്യത്തെ പല ഐഐടികളും ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ട് .

പഠനത്തിൽ രാമക്ഷേത്രത്തിന്റെ ആർക്കിടെക്ചറും ഡിസൈനും ഉൾപ്പെടുത്താനാണ് ഐഐടികളുടെ നീക്കം . സിവിൽ എഞ്ചിനീയറിംഗിൽ ക്ഷേത്ര നിർമാണത്തെ പറ്റിയുള്ള പഠനം ഉടൻ ആരംഭിക്കും. ക്ഷേത്ര നിർമാണത്തെ കുറിച്ച് പഠിക്കാൻ രാജ്യത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഉടൻ ആരംഭിക്കാനും പദ്ധതിയുണ്ട് . യുപിയിൽ മാത്രമേ ഇത് നിർമ്മിക്കാനാകൂവെന്നാണ് വിദഗ്ധർ നൽകുന്ന നിർദേശം . രാജ്യത്തെ ക്ഷേത്ര നിർമാണ സാങ്കേതികവിദ്യയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന കേന്ദ്രമാക്കി ഇത് മാറണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *