Your Image Description Your Image Description

ഒന്നാംവിള നെല്ല് സംഭരിച്ച കര്‍ഷകര്‍ക്ക് സംഭരണ തുക അപേക്ഷകള്‍ക്ക് ലഭ്യമാകുന്ന മുറയ്ക്ക് പരിഗണന നല്‍കണമെന്ന് ജില്ലാ കലക്ടര്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം.

കര്‍ഷകര്‍ക്ക് നെല്ല് സംഭരണ തുക നല്‍കുന്നതിനായി സീനിയോറിറ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിനു തടസമാകരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. തുക നല്‍കുന്നതിനുള്ള നടപടി വേഗത്തിലാക്കാന്‍ ലീഡ് ബാങ്ക് മാനേജരോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് തുക ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് ബാങ്കുകള്‍ക്ക് ലീഡ് ബാങ്ക് നിര്‍ദേശം നല്‍കണം.

ഒരേ ബാങ്ക് വഴി എല്ലാ തവണയും തുക ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് സപ്ലൈകോയ്ക്കും നിര്‍ദേശം നല്‍കി. ഓരോ തവണയും പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങേണ്ടി വരുന്നത് കര്‍ഷകര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *