Your Image Description Your Image Description

കൊച്ചി : എച്ച്1എന്‍1 ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് ഇളവുംതുരുത്തിൽ വീട്ടിൽ ലിബു നയന ദമ്പതികളുടെ മകൻ ലിയോണ്‍ ലിബു ആണ് മരിച്ചത്. മരിച്ച ലിയോണിന് രണ്ടര വയസ്സുള്ള സഹോദരനുണ്ട്.

ലിയോണിന് നാല് ദിവസമായി കടുത്ത പനി ഉണ്ടായിരുന്നു. തുടർന്ന് ഇന്നലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ശേഷം പരിശോധനയില്‍ എച്ച് വണ്‍ എന്‍ വണ്‍ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മലപ്പുറത്ത് എച്ച്1 എന്‍1 ബാധിച്ച് ഒരു സ്ത്രീയും മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സ (47)യാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു സൈഫുനിസ്സ മരണപ്പെട്ടത് .

 

Leave a Reply

Your email address will not be published. Required fields are marked *