Your Image Description Your Image Description

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും മുന്നിലെത്താന്‍ ജില്ലയ്ക്കു കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വിദ്യാഭ്യാസനിലവാരം  ഉയര്‍ത്തുന്നതിനും വിജയശതമാനം വര്‍ധിപ്പിക്കുന്നതിനും ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ‘മുന്നോട്ട് 2023’ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഹൈസ്‌കൂള്‍ പ്രഥമാധ്യാപകരുടെ ജില്ലാതല  യോഗം മൈലപ്ര  സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  ഉദ്ഘാടനം  ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസമേഖലയില്‍ മികച്ച മുന്നേറ്റം കൈവരിക്കാന്‍ പത്തനംതിട്ട ജില്ലയ്ക്കു സമീപ വര്‍ഷങ്ങളില്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍  പതിനാലാമതായിരുന്ന ജില്ല, ഇന്ന് എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു കഴിഞ്ഞു. 2023 ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ജില്ല 99.81 ശതമാനം വിജയം നേടി. 10213 കുട്ടികളില്‍ നിന്നും 10194 കുട്ടികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി.

1570 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടി. 166 വിദ്യാലയങ്ങളില്‍ 152 വിദ്യാലയങ്ങള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. വരും വര്‍ഷങ്ങളില്‍ ഈ സംഖ്യ ഇനിയും മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *