Your Image Description Your Image Description

തൊ​ടു​പു​ഴ: സ​ർ​ക്കാ​ർ ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക്​ പ​തി​ച്ചു​ന​ൽ​കി​യ കേ​സി​ൽ മു​ൻ ത​ഹ​സി​ൽ​ദാ​ർ​ക്ക്​ നാ​ലു​വ​ർ​ഷം ക​ഠി​ന ത​ട​വും 30,000 രൂ​പ പി​ഴ​യും. ഇ​ടു​ക്കി ജി​ല്ല​യി​ലെ ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​റാ​യി​രു​ന്ന രാ​മ​ൻ​കു​ട്ടി​യെ​യാ​ണ്​ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ്​ കോ​ട​തി ശി​ക്ഷി​ച്ച​ത്. ഇ​ടു​ക്കി വി​ജി​ല​ൻ​സ്​ യൂ​നി​റ്റ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​ണ്​ രാ​മ​ൻ​കു​ട്ടി.

2001-2002 കാ​ല​ത്ത്​ ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​റാ​യി​രി​ക്കെ ക​ണ്ണ​ൻ​ദേ​വ​ൻ ഹി​ൽ​സ്​ വി​ല്ലേ​ജി​ൽ​പെ​ട്ട സ​ർ​ക്കാ​ർ വ​ക 36 സെ​ന്‍റ്​ ഭൂ​മി ര​ണ്ട്​ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പേ​രി​ൽ പ​ട്ട​യം പ​തി​ച്ചു​ന​ൽ​കി സ​ർ​ക്കാ​റി​ന്​ ന​ഷ്ടം വ​രു​ത്തി​യെ​ന്നാ​ണ് ഇയാൾക്കെതിരെയുള്ള ​ കേ​സ്.

Leave a Reply

Your email address will not be published. Required fields are marked *