Your Image Description Your Image Description
Your Image Alt Text

രാജ്യത്തിന് ഒരു ‘മിലി ജൂലി’ സർക്കാർ (സഖ്യ സർക്കാർ) ആവശ്യമില്ലെന്ന് ‘ഇന്ത്യ’ സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പരാമർശം.

‘രാജ്യത്തിന് ‘മിലി ജൂലി സർക്കാർ’ ആവശ്യമില്ല. അത്തരം സർക്കാരുകളുടെ അസ്ഥിരതകാരണം രാജ്യത്തിന് 30 വർഷം നഷ്ടമായി. ആ സർക്കാരിന്റെ കാലഘട്ടം അഴിമതിയും പ്രീണന രാഷ്ട്രീയവുംകൊണ്ട് അടയാളപ്പെടുത്തിയതാണ്. അവർ ജനങ്ങൾക്കിടയിൽ ശുഭാപ്തിവിശ്വാസം നഷ്ടപ്പെടുത്തുകയും ലോകത്ത് ഇന്ത്യക്ക്‌ മോശം പ്രതിച്ഛായ നൽകുകയും ചെയ്തു. മോദി തന്റെ കടമയിൽനിന്ന് പിന്നോട്ടു പോവില്ലെന്ന് രാജ്യത്തെ പാവങ്ങൾക്കറിയാം. ആ വിശ്വാസം എനിക്ക് ഊർജം നൽകുന്നു. 2024-ൽ ജനങ്ങൾ തിരഞ്ഞെടുക്കുക ബി.ജെ.പി.യെയായിരിക്കും. രാജ്യത്തിന്റെ ഏതുകോണിലും പാർട്ടിക്ക് പിന്തുണയുണ്ട്. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുതൽ പലയിടത്തും പാർട്ടി ജനങ്ങൾക്കിടയിൽ ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്’ -മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *