Your Image Description Your Image Description
Your Image Alt Text

മരത്തടികളും മുളകളും വനം ഉത്‌പന്നങ്ങളും തടസ്സംകൂടാതെ കൊണ്ടുപോകാൻ ആവശ്യമായ കേന്ദ്ര-സംസ്ഥാന അനുമതികൾ ഏകോപിപ്പിച്ചു. ഇതിനായി ഒരു രാജ്യം-ഒരു പാസ് പദ്ധതിപ്രകാരം നാഷണൽ ട്രാൻസിറ്റ് പാസ്‌ സിസ്റ്റം (എൻ.ടി.പി.എസ്) നടപ്പാക്കി. രാജ്യത്തിന്റെ വികസനത്തിനാവശ്യമായ ഉത്‌പന്നങ്ങളുടെ നീക്കം എളുപ്പത്തിലാക്കാൻ പദ്ധതി സഹായകരമാകുമെന്ന് കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു.

നിലവിൽ മരത്തടികളും മുളകളും വനം ഉത്‌പന്നങ്ങളും കൊണ്ടുപോകാൻ സംസ്ഥാനങ്ങളെ അടിസ്ഥാനാക്കിയുള്ള പെർമിറ്റ് സംവിധാനമാണുള്ളത്. ഇത് അന്തഃസംസ്ഥാന ഇടപാടുകൾക്ക് കാലതാമസമുണ്ടാക്കുകയും നിർമാണപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയാണ് നടപടിയെന്ന് കേന്ദ്ര വനംമന്ത്രാലയം വ്യക്തമാക്കി. മരം വളർത്തുന്നവർ (ഉടമകൾ), കർഷകർ എന്നിവർക്ക് ഇടപാടുകൾ എളുപ്പമാക്കാൻ ഓൺലൈൻ മുഖേന ഏകീകൃത പെർമിറ്റ് സംവിധാനമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *